Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നാലിൽ കുറവ്; നിലവിലെ കോവിഡ് രോഗികൾ 24,000 ത്തിൽ താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,425 സാംപിളുകളാണ് പരിശോധിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,985 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ 252, കോഴിക്കോട് 223, തൃശൂർ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസർഗോഡ് 128, ആലപ്പുഴ 117, പത്തനംതിട്ട 101, മലപ്പുറം 92, പാലക്കാട് 79, വയനാട് 59, ഇടുക്കി 47 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ ഇന്നത്തെ പോസിറ്റീവ് കേസുകൾ.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 107 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,425 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.46 ആണ്. റുട്ടീൻ സാംപിൾ, സെന്റിനൽ സാംപിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ, ആർ.ടി.എ.എം.പി, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,27,53,967 സാംപിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്.

Read Also: ക്രിക്കറ്റ് കളിച്ച് ബിജെപി വനിതാ സ്ഥാനാർഥി, വീഡിയോ വൈറല്‍

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,517 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 100 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1,751 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 122 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കണ്ണൂർ 194, കോഴിക്കോട് 211, തൃശൂർ 191, കോട്ടയം 179, എറണാകുളം 167, കൊല്ലം 173, തിരുവനന്തപുരം 107, കാസർഗോഡ് 105, ആലപ്പുഴ 110, പത്തനംതിട്ട 92, മലപ്പുറം 89, പാലക്കാട് 39, വയനാട് 52, ഇടുക്കി 42 എന്നിങ്ങനെയാണ് ഇന്നത്തെ സമ്പർക്ക രോഗബാധ.

12 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂർ അഞ്ച് വീതം, തിരുവനന്തപുരം, പാലക്കാട് ഒന്ന് വീതം ആരോഗ്യ പ്രവർത്തകരിലാണ് കോവിഡ് പോസിറ്റീവായത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 168, കൊല്ലം 118, പത്തനംതിട്ട 206, ആലപ്പുഴ 122, കോട്ടയം 259, ഇടുക്കി 45, എറണാകുളം 310, തൃശൂർ 211, പാലക്കാട് 79, മലപ്പുറം 95, കോഴിക്കോട് 265, വയനാട് 48, കണ്ണൂർ 123, കാസർഗോഡ് 123 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 23,883 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,78,743 പേർ ഇതുവരെ കോവിഡിൽ നിന്നു മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,263 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,22,610 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെെനിലും 3,653 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 441 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട്‌സ്‌പോട്ടാണുള്ളത്. അഞ്ച് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 351 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala latest covid numbers states death toll

Next Story
‘വരവിനെക്കാൾ 166 ശതമാനം അനധികൃത സ്വത്ത്’; കെ.എം.ഷാജിക്കെതിരെ കേസെടുക്കാമെന്ന് വിജിലൻസ്KM Shaji, Azhikode, MLA, NV Nikesh Kumar, P Sreeramakrishnan, Speaker P Sreeramakrishnan, Muslim League, ie malayalam,Kerala Legislative Assembly, Muslim League, State governments of India, Kerala, Indian Union Muslim League, Islam in Kerala, K. M. Shaji, T. V. Ibrahim, Kerala High Court, Election Commission, Congress, Kerala Assembly, Speaker, Nikesh, കെ എം ഷാജിയെ അയോഗ്യനാക്കി, ഷാജിയെ അയോഗന്യാക്കി ഹൈക്കോടതി വിധി, അഴീക്കോട് എം എൽ എയെ അയോഗ്യനാക്കി ഹൈക്കോടതി വിധി, മുസ്ലിം ലീഗ് എം എൽ എ അയോഗ്യനാക്കി ഹൈക്കോടതി വിധി
The moderation of comments is automated and not cleared manually by malayalam.indianexpress.com