14,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 194 മരണം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,10,418 സാമ്പിളുകളാണ് പരിശോധിച്ചത്.

13,535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 1931, കൊല്ലം 1596, മലപ്പുറം 1540, എറണാകുളം 1525, തൃശൂര്‍ 1347, പാലക്കാട് 837, കോഴിക്കോട് 999, ആലപ്പുഴ 842, കണ്ണൂര്‍ 705, ഇടുക്കി 656, കോട്ടയം 547, കാസര്‍ഗോഡ് 429, പത്തനംതിട്ട 415, വയനാട് 166 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് 11 വീതം, കണ്ണൂര്‍ 8, തൃശൂര്‍ 7, കൊല്ലം 6, തിരുവനന്തപുരം 5, പത്തനംതിട്ട, വയനാട് 4 വീതം, കോട്ടയം 3, പാലക്കാട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

17,994 പേര്‍ രോഗമുക്തി നേടി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,994 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1481, കൊല്ലം 1858, പത്തനംതിട്ട 513, ആലപ്പുഴ 1540, കോട്ടയം 742, ഇടുക്കി 575, എറണാകുളം 2043, തൃശൂര്‍ 1254, പാലക്കാട് 1677, മലപ്പുറം 3392, കോഴിക്കോട് 1303, വയനാട് 278, കണ്ണൂര്‍ 922, കാസര്‍ഗോഡ് 416 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഇതോടെ 1,35,298 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,42,242 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

5,80,417 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,80,417 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,48,451 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,966 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2820 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala latest covid numbers and death toll june 10

Next Story
ഫ്ലാറ്റിലെ പീഡനം: പ്രതി മാർട്ടിൻ അറസ്റ്റിൽകേരള വാർത്തകൾ, kerala news live, kerala news live today, കേരള ഇന്നത്തെ വാർത്തകൾ, kerala news live updates, kerala news today, kerala news today in malayalam, കേരള ലേറ്റസ്റ്റ് വാർത്തകൾ, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com