Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

14,539 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 124 മരണം; ടിപിആർ 10.46

13,582 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 828 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച 14,539 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂർ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂർ 926, ആലപ്പുഴ 871, കോട്ടയം 826, കാസർഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,810 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,46,48,919 സാമ്പിളുകളാണ് പരിശോധിച്ചത്.

13,582 പേർക്ക് സമ്പർക്കത്തിലൂടെ

രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,582 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 828 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

Read More: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും

മലപ്പുറം 2070, എറണാകുളം 1591, കൊല്ലം 1394, തൃശൂർ 1355, കോഴിക്കോട് 1329, പാലക്കാട് 679, തിരുവനന്തപുരം 898, കണ്ണൂർ 818, ആലപ്പുഴ 850, കോട്ടയം 774, കാസർഗോഡ് 641, പത്തനംതിട്ട 533, വയനാട് 423, ഇടുക്കി 227 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 14, കാസർഗോഡ് 10, പത്തനംതിട്ട 8, വയനാട് 7, ഇടുക്കി 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം 3 വീതം, കോട്ടയം, തൃശൂർ 2 വീതം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

10,331 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 830, പത്തനംതിട്ട 382, ആലപ്പുഴ 668, കോട്ടയം 473, ഇടുക്കി 276, എറണാകുളം 634, തൃശൂർ 1326, പാലക്കാട് 1056, മലപ്പുറം 1566, കോഴിക്കോട് 1176, വയനാട് 239, കണ്ണൂർ 631, കാസർഗോഡ് 320 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഇതോടെ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,57,201 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

3,82,260 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,82,260 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,57,751 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 24,509 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1785 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടിപിആർ 15ന് മുകളിലുള്ള 196 പ്രദേശങ്ങൾ

ടിപിആർ അഞ്ചിന് താഴെയുള്ള 86, ടിപിആർ അഞ്ചിനും 10നും ഇടയ്ക്കുള്ള 382, ടിപിആർ 10നും 15നും ഇടയ്ക്കുള്ള 370, ടിപിആർ 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala latest covid numbers and death toll july 13

Next Story
വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ; കൂടിക്കാഴ്ച സൗഹാര്‍ദപരമെന്നും മുഖ്യമന്ത്രിPinarayi Vijayan, Narendra Modi, Pinarayi Vijayan meets PM Modi, AIIMS, covid vaccine, GST compensation Kerala, kerala covid numbers, kerala development projects, metro rail kerala, silver line project kerala, sabrai rail project, sabrarimala airport project, thalassery-mysore rail project, Thiruvananthapuram light metro project, kozhikode light metro project, Malayalam news, kerala news, news in malayalam, latest news in malayalam,Covid CM Pressmeet, Pinarayi Vijayan Pressmeet, മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം, covid, covid 19, lockdown, lockdown restrictions, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com