scorecardresearch
Latest News

കുടുംബ ഫൊട്ടോ ആല്‍ബങ്ങള്‍ പറയുന്നത് സമാന്തര ചരിത്രം: നയന്‍താരാ ഗുരുങ്ങ് കക്ഷപതി

‘തൊഹോകു – ജപ്പാനീസ് ഫൊട്ടോഗ്രഫർമാരുടെ കണ്ണുകളിലൂടെ’ എന്ന ഫൊട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ‘ദ് ഏജ് ഓഫ് ദി ഫൊട്ടോഗ്രാഫ്’ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അവർ

കുടുംബ ഫൊട്ടോ ആല്‍ബങ്ങള്‍ പറയുന്നത് സമാന്തര ചരിത്രം: നയന്‍താരാ ഗുരുങ്ങ് കക്ഷപതി

കൊച്ചി: കുടുംബ ഫൊട്ടോ ആല്‍ബങ്ങള്‍ പറയുന്നത് സമാന്തരചരിത്രമെന്നു നേപ്പാളിലെ ദൃശ്യകലാവിദഗ്ധ നയന്‍താരാ ഗുരുങ്ങ് കക്ഷപതി. കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച ‘ദ് ഏജ് ഓഫ് ദി ഫൊട്ടോഗ്രാഫ് 2022’ സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.

നേപ്പാളിലെ മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകരായ ശശികല ശര്‍മ, പ്രതിഭാ സുവേദി എന്നിവരുടെ പഴയ കുടുംബ ഫോട്ടോ ആല്‍ബങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടായിരുന്നു ‘ആര്‍ക്കൈവ് ബില്‍ഡിങ് ആന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററീസ്’ എന്ന നയന്‍താരയുടെ പ്രബന്ധാവതരണം. നേപ്പാളിലെ ഫൊട്ടോ സര്‍ക്കിള്‍, നേപ്പാള്‍ പിക്ചര്‍ ലൈബ്രറി എന്നിവയുടെ സഹസ്ഥാപക കൂടിയാണ് അവര്‍.

ഓരോ ഫൊട്ടോയും ഭൂതകാലത്തിന്റെ ശവപ്പെട്ടിയില്‍ അടിയ്ക്കപ്പെടുന്ന ഓരോ ആണിയാണെന്ന് ‘ദ് ഐഡിയ ഓഫ് ലോസ് ആന്‍ഡ് വിഷ്വല്‍ (മിസ്)റെപ്രസന്റേഷന്‍’ എന്ന പ്രബന്ധമവതരിപ്പിച്ച ചലച്ചിത്രകാരന്‍ ആര്‍ വി രമണി പറഞ്ഞു.

Kerala lalithakala academy, photography, RV Ramani

പ്രസിദ്ധീകരണത്തില്‍ ദൃശ്യങ്ങളുടെ സാന്നിധ്യം ഏറെ പ്രധാനപ്പെട്ടതാണെന്നും ആശയവിനിമയത്തിനു മാത്രമല്ല വ്യത്യസ്തമായ ചരിത്രങ്ങളുടെയും ഭൂമിശാസ്ത്രങ്ങളുടെയും വ്യാഖ്യാനത്തിനും അവ ഒഴിച്ചുകൂടാനാകാത്തതാണെന്നും ‘ഇമേജസ് ഇന്‍ ട്രാന്‍സ്ലേഷന്‍’ എന്ന പ്രബന്ധമവതരിപ്പിച്ച സരസിജ സുബ്രഹ്‌മണ്യന്‍ (റിലയബ്ള്‍ കോപ്പി) പറഞ്ഞു.

‘ഫോട്ടോഗ്രഫി: എഡ്യുക്കേഷന്‍ എക്‌സ്പ്രഷന്‍’ എന്ന വിഷയത്തില്‍ അനിത ഖെംക (മൂര്‍ത്തിനായക് ഫൗണ്ടേഷന്‍/ഫൊട്ടോ സൗത്ത്ഏഷ്യ), ‘പേട്രണേജ്, പെഡഗോഗി ആന്‍ഡ് അദര്‍ ഫോംസ് ഓഫ് സപ്പോര്‍ട്ട്’ എന്ന വിഷയത്തില്‍ റഹാബ് അല്ലാന എന്നിവരും സംസാരിച്ചു.

‘തൊഹോകു – ജപ്പാനീസ് ഫൊട്ടോഗ്രഫര്‍മാരുടെ കണ്ണുകളിലൂടെ’ എന്ന ഫൊട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ സമാപനത്തോടനുബന്ധിച്ചാണു സിമ്പോസിയം നടത്തിയത്. ജപ്പാന്‍ ഫൗണ്ടേഷന്‍, സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ടെക്നോളജി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഇത്.

സൃഷ്ടി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ആന്‍ഡ് ടെക്നോളജി ഡീന്‍ മീനാ വാരി ക്യൂറേറ്റ് ചെയ്ത സെമിനാറില്‍ നിരവധി ഫൊട്ടോഗ്രാഫര്‍മാരും കലാകാരന്മാരും പങ്കെടുത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala lalithakala academi the age of the photograph symposium