ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ വി.എം.സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. ചികിത്സയ്ക്കായി വിദേശത്തേക്ക് പോയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവൂ. സുധീരന്റെ രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം താത്ക്കാലിക അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.

കേരളത്തിൽ സംഘടന തിരഞ്ഞെടുപ്പ് പൂർത്തിയകുന്നത് വരെയാകും താൽക്കാലിക അധ്യക്ഷന് ചുമതലയുണ്ടാവുക. വരുന്ന ജൂൺ മാസത്തിലായിരിക്കും സംഘടന തിരഞ്ഞെടുപ്പ് ഉണ്ടാവുക. ഇതിന് ശേഷം സംസ്ഥാനത്ത് കോൺഗ്രസ് പുനഃസംഘടനയും ഉണ്ടാകും.

കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിഎം സുധീരൻ കെപിസി പ്രസിഡൻഡ് സ്ഥാനത്ത് നിന്ന് രാജിവെച്ചത്. കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് സുധീരന്റെ രാജിക്ക് കാരണമെന്നാണ് സൂചന. 2014 ഫെബ്രുവരി മാസത്തിലാണ് ഇദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വന്നത്. പുതിയെ കെപിസിസി പ്രസിഡൻഡ് സ്ഥനത്തിനായി കോൺഗ്രസിലെ എ,ഐ ഗ്രൂപ്പുകൾ സജീവമായി രംഗത്തുണ്ട്. മുതിർന്ന നേതാവ് എം.എം ഹസ്സൻ കെപിസിസിയുടെ താത്ക്കാലിക പ്രസിഡൻഡാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ