തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ സ്വവസതിയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരൻ -മാധവി ദന്പതികളുടെ ആൺമക്കളിൽ നാലാമത്തെയാളാണ് രവി. സാമൂഹിക,​ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കേരളകൗമുദി ഡയറക്ടറുമാണ്. ശൈലജയാണ് ഭാര്യ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ