Kerala Karunya Plus KN-263 Lottery Result Today: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-263 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം PX 581048 എന്ന ടിക്കറ്റ് നമ്പറിനാണ്. രണ്ടാം സമ്മാനം നേടിയത് PT 638415 എന്ന ടിക്കറ്റ് നമ്പറാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.

ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. ടിക്കറ്റ് വില നാല്‍പ്പത് രൂപ. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. ആയതിനാൽ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

Also Read: Kerala Win Win-510 Lottery Result: വിൻ വിൻ W-510 ഭാഗ്യക്കുറി, ഒന്നാം സമ്മാനം ഇടുക്കിക്ക്

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്. സമ്മർ ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാർച്ച് 21ന് ആയിരുന്നു.

Also Read: Kerala Akshaya Lottery AK-393 Result: അക്ഷയ AK-393 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ലോട്ടറി വകുപ്പ് അടുത്തതായി നറുക്കെടുക്കുന്ന ബംപർ ഭാഗ്യക്കുറി വിഷു ബംപർ 2019 (BR-67) ആണ്. അഞ്ച് കോടി രൂപയാണ് വിഷു ബംപറിലെ ഒന്നാം സ്ഥാനക്കാരനെ കാത്തിരിക്കുന്നത്. ആറ് പേർക്ക് പത്ത് ലക്ഷം രൂപ വീതം നൽകുന്നതാണ് രണ്ടാം സമ്മാനം. 2,99,500,000 രൂപയുടെ സമ്മാനമാണ് വിഷു ബംപറിലൂടെ നൽകുന്നത്. VB,IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലാണ് സംസ്ഥാന ലോട്ടറി വകുപ്പ് ടിക്കറ്റ് ഇറക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.