scorecardresearch

Kerala Karunya Plus KN-309 Lottery Result: കാരുണ്യ പ്ലസ് KN-309 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്

Kerala Karunya Plus KN-309 Lottery Result: ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്

Kerala Karunya Plus KN-309 Lottery Result: കാരുണ്യ പ്ലസ് KN-309 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്
Karunya Plus Lottery KN-247 Lottery Result

Kerala Karunya Plus KN-309 Lottery Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-309 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ PP 203169 എന്ന ടിക്കറ്റ് നമ്പറിനു ലഭിച്ചു. രണ്ടാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ PX 771558 എന്ന ടിക്കറ്റ് നമ്പറിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

മാർച്ച് 26 ന് നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് KN-309 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്നു നടന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.

ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

മാർച്ച് 25 ന് നടക്കേണ്ടിയിരുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-438 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂൺ 12 ന് നടന്നിരുന്നു. പത്തനംതിട്ട ജില്ലയിൽ വിറ്റ AV 298807 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് കണ്ണൂർ ജില്ലയിൽ വിറ്റ AY 328487 എന്ന ടിക്കറ്റ് നമ്പരിനാണ്.

Kerala Akshaya Lottery AK-438 Result: അക്ഷയ AK-438 ഭാഗ്യക്കുറി, ഒന്നാം സമ്മാനം പത്തനംതിട്ടയിൽ വിറ്റ ടിക്കറ്റിന്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala karunya plus kn 309 lottery result