Kerala Karunya Lottery KR 400 Results Today: Kerala Karunya Lottery KR 400 Results Today: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 400 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ KC 833337 എന്ന നമ്പരിന്. രണ്ടാം സമ്മാനം വയനാട് ജില്ലയിൽ വിറ്റ KC379030 എന്ന നമ്പിരിനാണ്.

കാരുണ്യ KR 400 ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ജേതാക്കൾ അടുത്ത 30 ദിവസത്തിനുള്ളിൽ സർക്കർ ഗസറ്റഡ് ഓഫീസറുടെ മുന്നിൽ വന്ന് ടിക്കറ്റ് നമ്പർ സാക്ഷ്യപ്പെടുത്തേണ്ടതാണ്. കാരുണ്യ KR 400 ടിക്കറ്റ് 40 രൂപയാണ്.

Pournami Lottery RN-396 Result Today: പൗര്‍ണമി RN-396 ലോട്ടറിയുടെ ഫലം ഇന്ന്

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-125 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്നലെ (14-06-2019) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം NZ 124902 (ആലപ്പുഴ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം NT 756933 (മലപ്പുറം) ടിക്കറ്റിനാണ്. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-269 ഭാഗ്യക്കുറിയുടെ ഫലം ഇന്നലെ (ജൂൺ 13) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം PY 170655 (തൃശൂർ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം PM 227252 (വയനാട്) ടിക്കറ്റിനാണ്. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-399 ഭാഗ്യക്കുറിയുടെ ഫലം ജൂൺ 12ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം AB 249824 (എറണാകുളം) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം AL 606747 (കോട്ടയം) ടിക്കറ്റിനാണ്. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.