Kerala Karunya Lottery KR 398 Results Today: Kerala Karunya Lottery KR 398 Results Today: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 398 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. തൃശൂർ ജില്ലയിൽ വിറ്റ KL 138643 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം KD 120069 എന്ന നമ്പരിനും ലഭിച്ചു. ഫലം http://www.iemalayalam.com ൽ കാണാം.
കാരുണ്യ KR 398 ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ജേതാക്കൾ അടുത്ത 30 ദിവസത്തിനുള്ളിൽ സർക്കാർ ഗസറ്റഡ് ഓഫീസറുടെ മുന്നിൽ വന്ന് ടിക്കറ്റ് നമ്പർ സാക്ഷ്യപ്പെടുത്തേണ്ടതാണ്. കാരുണ്യ KR 398 ടിക്കറ്റ് നിരക്ക് 40 രൂപയാണ്.
5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-123 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നലെ (മേയ് 31) പൂർത്തിയായിരുന്നു. ഒന്നാം സമ്മാനം NW 886791 (തൃശൂർ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം NZ 926697 (തിരുവനന്തപുരം) ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.
Also Read: Nirmal Lottery NR-123 Results Today: നിർമ്മൽ NR-123 ഭാഗ്യക്കുറി, ഒന്നാം സമ്മാനം തൃശൂരിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-267 ഭാഗ്യക്കുറിയുടെ ഫലം കഴിഞ്ഞ ദിവസം (മേയ് 30) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം PU 117928 (മലപ്പുറം) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം PP 210604 (എറണാകുളം) ടിക്കറ്റിന് ലഭിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-397 ഭാഗ്യക്കുറിയുടെ ഫലം ബുധനാഴ്ച (മേയ് 29) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം AG 855201 (തൃശൂർ) എന്ന നമ്പരിനാണ്. രണ്ടാം സമ്മാനം AE 519299 (തൃശൂർ) എന്ന നമ്പരിന് ലഭിച്ചു. അക്ഷയ ഭാഗ്യക്കുറിയുടെ വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.
Also Read: Akshaya Lottery AK-397 Result: അക്ഷയ AK-397 ഭാഗ്യക്കുറി ഫലം, ആദ്യ രണ്ടു സമ്മാനവും തൃശൂരിന്
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.