Kerala Karunya Lottery KR 395 Results Today: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 396 ലോട്ടറിയുടെ ഫലപ്രഖ്യാപനം ഇന്ന് നടക്കും. കാരുണ്യ KR 396 ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഉച്ചയ്യ്ക്ക് 2.55 ന് ആരംഭിക്കും. 3.55 ഓടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലപ്രഖ്യാപനം പുർണമായി പുറത്തുവിടും. ഫലം www.iemalayalam.com ൽ കാണാം.

Also Read: Vishu Bumper 2019 Lottery Kerala: വിഷു ബംപർ ലോട്ടറി ഫലം മേയ് 23ന്

നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. ആയതിനാൽ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. 5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണം.

Also Read: Kerala Karunya Lottery KR 395 Results Today: കാരുണ്യ KR 395 ലോട്ടറി; ഒന്നാം സമ്മാനം പാലക്കാടിന്

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

കേരള സംസ്ഥാന ലോട്ടറി വകുപ്പ് അടുത്തതായി നറുക്കെടുക്കുന്ന ബംപർ ഭാഗ്യക്കുറി വിഷു ബംപർ 2019 (BR-67) ആണ്. അഞ്ച് കോടി രൂപയാണ് വിഷു ബംപറിലെ ഒന്നാം സ്ഥാനക്കാരനെ കാത്തിരിക്കുന്നത്. ആറ് പേർക്ക് പത്ത് ലക്ഷം രൂപ വീതം നൽകുന്നതാണ് രണ്ടാം സമ്മാനം. 2,99,500,000 രൂപയുടെ സമ്മാനമാണ് വിഷു ബംപറിലൂടെ നൽകുന്നത്. VB,IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലാണ് സംസ്ഥാന ലോട്ടറി വകുപ്പ് ടിക്കറ്റ് ഇറക്കിയിരിക്കുന്നത്.

Also Read: Kerala Nirmal Lottery NR-121 Result: നിർമ്മൽ NR-121 ഭാഗ്യക്കുറി ഫലം; ഒന്നാം സമ്മാനം കണ്ണൂരിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മ്മല്‍ NR-121 ഭാഗ്യക്കുറിയുടെ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം കണ്ണൂരിനാണ്. ടിക്കറ്റ് നമ്പർ NV 203241. രണ്ടാം സമ്മാനം വയനാട് ജില്ലയിലെ NS 129830 എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. മൂന്ന് മണിമുതല്‍ ഫലം ലഭ്യമായി തുടങ്ങി. നാല് മണി മുതല്‍ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Also Read: Karunya Plus KN-265 Lottery Result: കാരുണ്യ പ്ലസ് KN-265 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തിരുവനന്തപുരം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-265 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വ്യാഴാഴ്ച പൂർത്തിയായി. ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ (ടിക്കറ്റ് നമ്പർ PX399784), എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയാണ്. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്.

Also Read: Akshaya Lottery AK-395 Result: അക്ഷയ AK-395 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം കാസർഗോഡിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-395 ഭാഗ്യക്കുറിയുടെ ഫലം ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം കാസർഗോഡിന്. 60 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം , രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ പാലക്കാട് ജില്ലയിലാണ്, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.