Kerala Karunya Lottery KR 371 Results Today: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി കെ ആർ 371 നറുക്കെടുപ്പ് ഇന്ന് നടക്കും. കാരുണ്യ കെ ആർ 371 ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഉച്ചയ്യ്ക്ക് 2.55 ന് ആരംഭിക്കും. 3.55 ഓടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലപ്രഖ്യാപനം പുർണമായി പുറത്തുവിടും.  ഫലം www.iemalayalam.com ൽ കാണാം.

ഒരു ടിക്കറ്റിന് നാൽപത് രൂപയാണ് വില. ടിക്കറ്റ് ബുക്ക് ഒരെണ്ണത്തിന് ആയിരം രൂപയും. അയ്യായിരത്തിന് താഴെയുളള സമ്മാനം ലഭിക്കുന്നവർക്ക് ലോട്ടറിക്കടകളിൽ നിന്നും നേരിട്ട് ആ തുക സ്വീകരിക്കാം. അയ്യായിരം രൂപയ്ക്ക് മുകളിലുളള സമ്മാനം ലഭിക്കുന്നവർ തിരച്ചറിയൽ രേഖകളുമായി ബാങ്കുകളെയോ കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിനെയോ സമീപിക്കണം. അവിടെ ടിക്കറ്റും തിരച്ചറിയൽ രേഖകളും സമർപ്പിച്ച് സമ്മാന തുക കൈപ്പറ്റാം.

നവരാത്രി പൂജ ബമ്പർ ടിക്കറ്റുകളുടെ വിൽപ്പന ഒക്ടോബർ 15 ന് ആരംഭിച്ചിരുന്നു. ഇതിന്റെ നറുക്കെടുപ്പ് നവംബർ 30 നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാല് കോടിരൂപയുടേതാണ് ബമ്പർ സമ്മാനം. ടിക്കറ്റ് ഒന്നിന് 150 രൂപയാണ് വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.