Kerala Karunya Lottery KR 370 Results Today: കേരള സംസ്ഥാന ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ന് കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിക്കും. ഒന്നാം സമ്മാനം 80 ലക്ഷവും രണ്ടും മൂന്നും സമ്മാനങ്ങള്‍ 10 ലക്ഷവും ഒരു ലക്ഷവും വീതമാണ്. സമാശ്വാസ പാരിതോഷികമായി 8000 രൂപയും നല്‍കും. ഉച്ച കഴിഞ്ഞ് 2.55നാണ് നറുക്കെടുപ്പ്. 3.55 മുതല്‍ ഫലം //www.keralalotteryresult.net/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

കാരുണ്യ ലോട്ടറി ടിക്കറ്റ് വില 40 രൂപയായിരുന്നു. മുഴുവന്‍ ടിക്കറ്റ് ബുക്കിന് 1000 രൂപയും. 5,000 ത്തില്‍ താഴെ സമ്മാനത്തുക ലഭിച്ചവര്‍ക്ക് ലോട്ടറി കടകളില്‍ എത്തി പണം കൈപ്പറ്റാം. തുക 5,000 ത്തിനു മുകളിലാണെങ്കില്‍ ബാങ്കിലോ സര്‍ക്കാര്‍ ലോട്ടറി ഓഫിസുകളിലോ തിരിച്ചറിയല്‍ രേഖയുമായി ചെന്ന് ടിക്കറ്റ് നല്‍കി പണം വാങ്ങാം.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

നവരാത്രി സ്‌പെഷ്യല്‍ ബംബര്‍ ടിക്കറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതലാണ് ഇവയുടെ വില്‍പന തുടങ്ങിയത്. പൂജ ബംബര്‍ 2018 ന്റെ ഫലം നവംബര്‍ 30 ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലു കോടി രൂപയാണ് പൂജ ബംബറിന്റെ ഒന്നാം സമ്മാനം. 150 രൂപയാണ് ടിക്കറ്റ് വില. ലോട്ടറി ഏജന്‍സികളില്‍നിന്നും ടിക്കറ്റ് വാങ്ങാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ