Kerala Karnataka Tamilnadu Border E pass Apply Online: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അയൽ സംസ്ഥാനങ്ങൾ. കർണാടകയിലേക്കോ തമിഴ്നാട്ടിലേക്കോ യാത്ര ചെയ്യാൻ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം നിർബന്ധമാണ്. അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
കർണാടക പരിശോധന ശക്തമാക്കുന്നതിനായി അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനുമെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്നാട് ഇളവുകൾ നൽകിയിട്ടുണ്ട്. എന്നാൽ കർണാടകയിൽ പ്രവേശിക്കുന്നതിന് ഇത്തരത്തിൽ ഇളവുകളൊന്നുമില്ല.
Kerala Karnataka Border E pass Apply Online: കർണാടകയിലെ യാത്രാ നിയന്ത്രണങ്ങൾ
- കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കർണാടകയിൽ പ്രവേശിക്കാൻ നിർബന്ധമാണ്. വാക്സിനെടുത്തവര്‍ക്കും ഇത് ബാധകമാണ്.
- ദിവസവും കര്‍ണാടകത്തില്‍ പോയി വരുന്ന വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, ബസ്, ലോറി ജീവനക്കാര്‍ എന്നിവര്‍ 15 ദിവസത്തിലൊരിക്കൽ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
- അതിര്‍ത്തികള്‍ക്ക് പുറമെ റെയില്‍വെ സ്റ്റേഷന്, വിമാനത്താവളം എന്നിവിടങ്ങളിലും പരിശോധനക്കായി മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Kerala Karnataka Border E pass Apply Online: തമിഴ് നാട്ടിലെ യാത്രാ നിയന്ത്രണങ്ങൾ
- കേരളത്തിൽനിന്ന് എത്തുന്നവര്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഓഗസ്റ്റ് അഞ്ച് മുതല്‍ ഈ ചട്ടം പ്രാബല്യത്തിൽ വരും.
- രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ ആർടിപിസിആർ ഫലം ഹാജരാക്കേണ്ട. പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- വിമാനത്താവളത്തിലെത്തുന്നവരെ തെര്‍മര്‍ സ്കാനറിലൂടെ പരിശോധിക്കും.
- രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
- കേരളത്തിൽ നിന്നുള്ള എല്ലാ ചെക്ക് പോസ്റ്റിലും പരിശോധന കര്‍ശനമാക്കും.
- ആർടിപിസിആർ ഫലമോ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ കൈവശമില്ലാത്തവര്‍ ചെക്പോസ്റ്റില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം.
Read More: കോവിഡ് വാക്സിൻ ‘ബ്രേക്ക് ത്രൂ’ കേസുകൾ: അറിയേണ്ടതെല്ലാം