തിരുവനന്തപുരം: ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യ(എൻഡിഎ)ത്തിൽ നിന്ന് ജെഎസ്എസ് രാജൻ ബാബു വിഭാഗവും വിട്ടു. സിപിഎമ്മുമായി സഹകരിച്ച് മുന്നോട്ട് പോകാനുളള കെ.ആർ.ഗൗരിയമ്മയുടെ തീരുമാനത്തിൽ വിയോജിച്ചാണ് രാജൻ ബാബു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻഡിഎയിൽ ചേർന്നത്.

മുന്നണിയില്‍ തുടരാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് രാജന്‍ബാബു കത്ത് നല്‍കി.  എന്‍ഡിഎയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും, മുന്നണിയുമായി ചേര്‍ന്ന് പോകാനാകില്ലെന്നും വ്യക്തമാക്കിയാണ് ജെഎസ്എസ് സഖ്യം ഉപേക്ഷിച്ചത്.

കേരളത്തിൽ എന്‍ഡിഎയിൽ ഉളള എല്ലാ ഘടകകക്ഷികളും ബിജെപിയുടെ നേതൃത്വത്തിൽ അസംതൃപ്തരാണെന്നും, ഘടകകക്ഷികള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും രാജൻ ബാബു ആലപ്പുഴയില്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.