scorecardresearch

'കേരളത്തിന്റെ ഉൾക്കാന്പ് പൊളിക്കാൻ പറ്റില്ലെന്ന് മനസിലായപ്പോഴാണ് അമിത് ഷാ ഒറ്റ രാത്രി കൊണ്ട് നാടുവിട്ടത്' പിണറായി വിജയൻ

നുണപ്രചാരണങ്ങളിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പി ഈ നാട്ടിൽ ഇല്ലാത്ത പടയെ ഇറക്കുമതി ചെയ്‌തു

നുണപ്രചാരണങ്ങളിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പി ഈ നാട്ടിൽ ഇല്ലാത്ത പടയെ ഇറക്കുമതി ചെയ്‌തു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'രണ്ട് ജാഥകളും എവിടെ വച്ച് ഒന്നാകുമെന്ന് നോക്കിയാല്‍ മതി'; കോണ്‍ഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ച് പിണറായി

ആലപ്പുഴ: ബി.ജെ.പി ഉയർത്തുന്ന ഏത് വെല്ലുവിളി നേരിടാനും കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നുണപ്രചാരണങ്ങളിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പി ഈ നാട്ടിൽ ഇല്ലാത്ത പടയെ ഇറക്കുമതി ചെയ്‌തു. അവരെ നയിക്കാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നേരിട്ട് വന്നു.

Advertisment

പക്ഷേ, കേരളത്തിന്റെ ഉൾക്കാമ്പ് അദ്ദേഹത്തിന് അറിയില്ല. ആ ഉൾക്കാമ്പിനോട് മുട്ടി നോക്കിയപ്പോഴാണ് ഇത് അത്ര പെട്ടെന്ന് പൊളിക്കാൻ പറ്റുന്നതല്ല എന്ന് അദ്ദേഹത്തിന് മനസിലായത്. അതോടെ ഈ നാടിനെ കീഴ്പ്പെടുത്തുമെന്ന് വെല്ലുവിളിച്ച് പടയോട്ടം നടത്താൻ മുന്നിൽ നിന്ന പടനായകൻ ഒറ്റ രാത്രി കൊണ്ട് നാടുവിട്ടു. അതാണ് കേരളം, മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പി കൊണ്ടുവന്ന ദേശീയ മാദ്ധ്യമങ്ങൾ കേരളത്തിന്റെ യഥാർത്ഥ വസ്‌തുത മനസിലാക്കി അത് രാജ്യത്തെ അറിയിക്കുകയാണ് ചെയ്‌തത്, പിണറായി കൂട്ടിച്ചേർത്തു.

Pinarayi Vijayan Bjp Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: