കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം: മുഖ്യമന്ത്രി

സംസ്ഥാനത്തെ പ്രമുഖ വ്യവസായിയും കിറ്റക്സ് ഉടമയുമായ സാബു എം ജേക്കബ് സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

Pinarayi Vijayan new government first cabinet meeting, Pinarayi Vijayan new government, first cabinet meeting, Pinarayi Vijayan, new government, kerala oath taking, kerala cabinet swearing, പിണറായി വിജയൻ സത്യപ്രതിജ്ഞ, kerala new cabinet, kerala cabinet 2021, ldf cabinet kerala, kerala ministers 2021, kerala ldf cabinet, pinari vijayan, kerala cm pinarayi vijyayan, cpm new ministers kerala,LDF Government, പിണറായി സർക്കാർ, Pinarayi Vijayan Cabinet, പിണറായി വിജയൻ, Cabinet Ministers, Pinarayi Vijayan, KK Shailaja, P Rajeev, MB Rajesh, Veena George, MV Govindan, R Bindhu, ഐഇ മലയാളം

തിരുവനന്തപുരം: കേരളം രാജ്യത്തെ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആര്‍.പി.ജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.

‘ഹര്‍ഷ് ഗോയങ്കയുടെ അഭിനന്ദനങ്ങള്‍ക്ക് നന്ദി. കേരളം നിക്ഷേപ സൗഹൃദത്തില്‍ രാജ്യത്ത് തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ഇത് ഇനിയും തുടരും. എല്‍.ഡി.എഫ് സര്‍ക്കാര്‍ സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങളുടെ നിലനില്‍പ്പ് ഉറപ്പാക്കും,’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

സംസ്ഥാനത്തെ പ്രമുഖ വ്യവസായിയും കിറ്റക്സ് ഉടമയുമായ സാബു എം ജേക്കബ് സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളം വ്യവസായ സൗഹൃദമാണോ എന്ന ചോദ്യത്തില്‍ ട്വിറ്ററില്‍ ഹര്‍ഷ് ഗോയങ്കയും, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷമിക രവിയും ഏറ്റുമുട്ടിയിരുന്നു. ഉദ്യോഗസ്ഥരുടെ തുടര്‍ പരിശോധനകൾ കാരണം 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നു എന്ന കിറ്റക്സിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ട്വിറ്റര്‍ പോര്.

കേരളത്തിലെ തൊഴിലില്ലായ്മ ദേശിയ ശരാശരിയേക്കാള്‍ രണ്ടിരട്ടിയായി തുടരുന്നതിന്റെ കാരണം എന്തെന്ന് അറിയേണ്ടവര്‍ക്ക് കിറ്റക്സിന്റേത് ഒരു കേസ് സ്റ്റഡിയായി എടുക്കാമെന്നായിരുന്നു ഷമികയുടെ ട്വീറ്റ്. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവാണ് തങ്ങളെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിധ പിന്തുണ നല്‍കുന്നുണ്ടെന്നും ഹര്‍ഷ് ഗോയങ്ക മറുപടി നല്‍കി.

അതേസമയം, കേരളം കൂടുതല്‍ വ്യവസായ സൗഹൃദ സംസ്ഥാനമാകണമെന്ന് വടകര എം.പി കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കിറ്റക്സ് വിഷയത്തില്‍ പ്രതികരിക്കവെയാണ് മുരളീധരന്റെ വാക്കുകള്‍.

പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച നിക്ഷേപ പദ്ധതിയുമായി കിറ്റക്സ് വന്നാല്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. കിറ്റക്സിലെ പരിശോധനകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വ്യവസായ, തൊഴില്‍, ആരോഗ്യ, തദ്ദേശസ്വയംഭരണ മന്ത്രിമാരും സെക്രട്ടറിമാരുമായി യോഗം വിളിച്ചിട്ടുണ്ട്. നാളെയാണ് യോഗം ചെരുക.

Also Read: ‘തുടര്‍ച്ചയായി പരിശോധന’; 3,500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നതായി കിറ്റെക്‌സ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala is an investor friendly state says cm pinarayi

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express