തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് 2.50ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു. കേരളം ഇന്ത്യയുടെ പവര്‍ ഹൗസാണെന്ന് പള്ളിപ്പുറം ടെക്നോസിറ്റി പദ്ധതിയുടെ ആദ്യ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നടത്തവേ അദ്ദേഹം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ- ടൂറിസം മേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് 5.50ന് വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ രാഷ്ട്രപതി പുഷ്പാർച്ചന നടത്തും. 6ന് നഗരസഭ ടാഗോർ തിയേറ്ററിൽ ഒരുക്കുന്ന പൗരസ്വീകരണത്തിൽ പങ്കെടുക്കും. 8 മണിക്ക് ഗവർണർ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുത്ത ശേഷം രാത്രി രാജ്ഭവനിൽ തങ്ങും. നാളെ രാവിലെ 9.45ന് പ്രത്യേകവിമാനത്തിൽ രാഷ്ട്രപതി കൊച്ചിയിലേക്ക് തിരിക്കും. കൊച്ചിയിലും അദ്ദേഹം ചില ചടങ്ങുകളില്‍ പങ്കെടുക്കും. നാളെ ഉച്ചയോടെ അദ്ദേഹം ഡല്‍ഹിക്ക് തിരിക്കും.