Latest News

പരിശോധനകൾക്ക് സർക്കാർ മുൻകൈയെടുത്തിട്ടില്ല; കിറ്റക്സ് ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവകരം: വ്യവസായ മന്ത്രി

പരിശോധനകൾ നടത്തിയത് പി.ടി. തോമസിന്റെയും ബെന്നി ബെഹന്നാനിന്റെയും പരാതികളിലും ഹൈക്കോടതി നിർദേശപ്രകാരവും അടക്കമെന്ന് മന്ത്രി

P Rajeev, പി രാജീവ്, Minister of Industry, വ്യവസായ മന്ത്രി, kitex, kitex garments, sabu m jacob, twenty 20, twenty 20 kizhakkambalam, kitex new projects, ie malalayalam

തിരുവനന്തപുരം: കിറ്റക്സിൽ നടന്ന പരിശോധനകൾ സംബന്ധിച്ച് വിശദീകരണവുമായി വ്യവസായ മന്ത്രി പി രാജീവ്. സർക്കാർ മുൻകൈയെടുത്തിട്ടല്ല കിറ്റക്സിലെ പരിശോധനകൾ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ജനപ്രതിനിധികളുടെ പരാതികളുടെ അടിസ്ഥാനത്തിലും ഹൈക്കോടതി നിർദേശപ്രകാരവും അടക്കമാണ് ഈ പരിശോധനകൾ നടന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിനും സർക്കാരിനും എതിരെ കിറ്റക്സ് അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു എന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കിറ്റക്സ് ചെയർമാന്റെ പരാതികൾ ഉയർന്നപ്പോൾ തന്നെ വ്യവസായ വകുപ്പ് അന്വേഷണം നടത്താൻ സെക്രട്ടറിയെ നിയമിച്ചിരുന്നെന്നും മുഖ്യമന്ത്രി ഓരോ വകുപ്പുകളോടും ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടിയിരുന്നെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് വ്യവസായ, തൊഴിൽ, ആരോഗ്യ മന്ത്രിമാർ ബന്ധപ്പെട്ട സെക്രട്ടറിമാർ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം ഇന്ന് ചേർന്നതായും രാജീവ് അറിയിച്ചു.

ഇതേവരെ നടന്ന അവർ പറഞ്ഞ പരിശോധനകൾ സംബന്ധിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ചു. അതിൽ ഏറ്റവും ആദ്യത്തെ പരിശോധന നടക്കുന്നത് ചാലക്കുടിയിൽ നിന്നുള്ള ലോക്സഭാംഗം ബെന്നി ബെഹന്നാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് കിറ്റെക്സുമായി ബന്ധപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയതാണെന്ന് മന്ത്രി പറഞ്ഞു.

Read More: കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം: മുഖ്യമന്ത്രി

ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശ പ്രകാരം സീറോ ലിക്വിഡ് ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന് പറഞ്ഞ് ജൂണിൽ പിടി തോമസ് എംഎൽഎ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചതായും മന്ത്രി പറഞ്ഞു. “കമ്പനിയുടെ മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത് 10 ലക്ഷം പേരുടെ ജീവൻ ബാധിക്കുന്ന തരത്തിലാണെന്നും പിടി തോമസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർന്നുള്ള പരിശോധന,” മന്ത്രി പറഞ്ഞു.

“പിന്നീട് കമ്പനിയിലെ ഒരു വനിതാ ജീവനക്കാരിയുടേതാണെന്ന് പറയുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോവിഡ് പരിശോധനാ സൗകര്യങ്ങളോ നിയമാനുസൃത അനുമതിയോ നൽകാതെ കമ്പനി മാനേജ്മെന്റ് ജീവനക്കാരോട് മോശമായി പെരുമാറുന്നു എന്നായിരുന്നു ശബ്ദ സന്ദേശത്തിലുണ്ടായിരുന്നത്. അത് മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അത് സംബന്ധിച്ചാണ് തുടർന്നുള്ള പരിശോധന നടത്തിയത്.”

Read More: ‘തുടര്‍ച്ചയായി പരിശോധന’; 3,500 കോടിയുടെ പദ്ധതി ഉപേക്ഷിക്കുന്നതായി കിറ്റെക്‌സ്

“സമാനമായ പരാതി ഹൈക്കോടതിയിൽ ലഭിച്ചതിനെത്തുടർന്ന് ലീഗൽ സർവീസ് അതോറിറ്റിയോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരുന്നു. ആ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു കിറ്റക്സിൽ നടന്ന മറ്റൊരു പരിശോധന. വനിതാ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പും പരിശോധന നടത്തി,” മന്ത്രി രാജീവ് പറഞ്ഞു.

മിനിമം വേതനം ലഭിക്കുന്നില്ല എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂൺ എട്ടിന് പരിശോധന നടത്തി. ഇത് സംബന്ധിച്ച റിപ്പോർട്ട് ജൂൺ അവസാനം സമർപിച്ചു. മിനിമം വേതനം ലഭിക്കുന്നില്ല എന്ന് ചില തൊഴിലാളികളുടെ മൊഴിയുള്ളതായി ആ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങളിൽനിന്ന് വിട്ടു നിൽക്കണം: വ്യവസായ മന്ത്രി

“പരിശോധനകൾ നടന്ന സമയത്ത് വിവിധ വകുപ്പുകൾ നൽകിയ റിപ്പോർട്ടുകൾ പ്രകാരം ഒരു പരാതിയും കിറ്റക്സ് മാനേജ്മെന്റ് ആ സമയത്ത് ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പരിശോധന കഴിഞ്ഞിട്ടും ഏതെങ്കിലും തരത്തിൽ പരാതിയുള്ളതായി മാനേജ്മെന്റ് അറിയിച്ചില്ല,” മന്ത്രി പറഞ്ഞു.

“സംസ്ഥാനത്തിനും സർക്കാരിനും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. ദേശീയ തലത്തിൽ തന്നെ ഏറ്റവും നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. നീതി ആയോഗിന്റെ സുസ്ഥിര വികസന റിപ്പോർട്ടുകളിലടക്കം കേരളം മുന്നിലാണ്. “

Read More: കിറ്റെക്സിന് തമിഴ്നാട് സർക്കാരിന്റെ ക്ഷണം, നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം

“അപ്പോഴാണ് കിറ്റക്സിന്റെ പ്രചാര വേലകൾ നടന്നത്. അത് ഗൗരവകരമാണ്. അത് നാടിനാകെ അപകീർത്തികരമാവുന്ന തരത്തിലേക്ക് ഉപയോഗിക്കാൻ ശ്രമിച്ചു എന്നതും കാണേണ്ടതുണ്ട്. യുപി മുഖ്യമന്ത്രിയെ കേരളം മാതൃകയാക്കണമെന്നത് പോലുള്ള വാദങ്ങളെല്ലാം എത്ര പരിഹാസ്യമാണ്,” പി രാജീവ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala industrial minister p rajeev press meet on kitex issue

Next Story
പാലാരിവട്ടം അഴിമതി: ജാമ്യ വ്യവസ്ഥയിൽ ഇളവു തേടി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയിൽPalarivattom Case, പാലാരിവട്ടം അഴിമതി, Vigilance Court, വിജിലന്‍സ് കോടതി, Vigilance case, Latest Malayalam News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com