തിരുവനന്തപുരം: കേരളം വീണ്ടും പനിയുടെ പിടിയില്‍ അമരുന്നു. പനി ബാധിതരെകൊണ്ട് സംസ്ഥാനത്തെ ആശുപത്രികള്‍ നിറയുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യകവകുപ്പിനെ കണക്കുകള്‍ പ്രകാരം ഈ മാസം 1 മുതല്‍ 12 വരെ പകര്‍ച്ച പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത് 138641 പേരാണ്. ഡെങ്കി സ്ഥിരീകരിച്ചവര്‍ 1376 പേരും ചിക്കന്‍പോക്സ് ബാധിച്ചവര്‍ 634 പേരും എച്ച് 1 എന്‍ 1 ബാധിച്ചവര്‍ 121 പേരുമാണ്. മരണനിരക്ക് എച് 1എന്‍1 നാണ് കൂടുതല്‍. ഈ മാസം ഇതുവരെ മരിച്ച 6 പേരുള്‍പ്പെടെ 53 പേരുടെ ജീവനാണ് എച് 1 എന്‍ 1 എടുത്തത്.

17 പേര്‍ മരണപ്പെട്ട പകര്‍ച്ചപനിയാണ് രണ്ടാം സ്ഥാനത്ത്. ഡെങ്കിപ്പനി പിടിപെട്ട് 39 പേരാണ് ഈ വര്‍ഷം സംസ്ഥാനത്ത് മരണപ്പെട്ടത്. പനി ബാധിച്ച് ഓരോ ദിവസവും സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതയായി തിരുവനന്തപുരം മെഡിക്കല്‍ കോളെജ് അധികൃതരും അറിയിക്കുന്നു.

സ്വകാര്യ ആശുപത്രികളില്‍ പനിക്ക് ചിക്തിസ തേടുന്നവരുടെയും പനി ബാധിച്ച് മരിക്കുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല. ഇതുകൂടി കണക്കിലെടുത്താല്‍ പനി പടര്‍ന്നുപിടിച്ചതിന്‍റെ വ്യാപ്തി വര്‍ധിക്കും. പകര്‍ച്ചപ്പനി തടയുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പൂര്‍ണമായി ഫലപ്രദമായില്ലെന്ന് സൂചിക്കുന്നതാണ് പനിബാധിച്ചവരുടെ എണ്ണത്തിലെ വര്‍ധന.

അതേസമയം, ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി അറിയച്ചിരുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ ആർക്കും തൃപ്തിയില്ലെന്നും പലയിടത്തും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പനി പടർന്നുപിടിച്ചിട്ടും ഫലപ്രദമായ ഇടപെടൽ ഇപ്പോഴുമില്ല. മാലിന്യ നിർമാർജനം തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന ഓർമ വേണം. സംസാരിച്ചതുകൊണ്ടു മാത്രം വൃത്തി ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ