/indian-express-malayalam/media/media_files/uploads/2020/04/Shailaja-teacher.jpg)
തിരുവനന്തപുരം: കോവിഡ് 19നെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡിന്റെ രണ്ടാം തരംഗമാണ് ലോകത്ത് നടക്കുന്നത്. പലരാജ്യങ്ങളും വീണ്ടും ലോക്ഡൗണിലേക്ക് കടന്നിരിക്കുന്നു. പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ വെല്ലുവിളി തുടരുമെന്നും കെ.കെ ശൈലജ പറഞ്ഞു.
മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും, വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മന്ത്രി അറിയിച്ചു. കേരളം ഒരു ഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read More: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നു
കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് കുറച്ചുകൊണ്ടുവരാനാണ് സർക്കാർ ശ്രമിച്ചത്. കേരളത്തിൽ മരണ നിരക്കിന്റെ കാര്യത്തിൽ ഭീതിതമായ അവസ്ഥയിലല്ല. എന്നാൽ നമ്മൾ അശ്രദ്ധ കാണിച്ചാൽ തൊട്ടടുത്ത സംസ്ഥാനത്തിന്റെ അവസ്ഥയിലേക്ക് കേരളവും എത്തിച്ചേരും. കൈവിട്ടുപോയാൽ കേരളം കൊടുക്കേണ്ടി വരുന്നത് വലിയ വിലയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ ചില അനുസരണക്കേടുകള്‍ കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായി. സമരങ്ങള്‍ കൂടിയതോടെ കേസുകള്‍ കൂടി. കൊവിഡിനെ നിസാരമായി കാണുന്ന സാഹചര്യം ഉണ്ടാകരുതെന്നും, രോഗമുക്തി നിരക്ക് കേരളത്തില്‍ കുറവാണ് എന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും കെകെ ശൈലജ വ്യക്തമാക്കി.
കോവിഡിന്റെ കാര്യത്തിൽ കേരളത്തിന് മാത്രമായി ചില ഭയങ്ങളുണ്ട്. ഒന്ന് പ്രായമുള്ളവരുടെ എണ്ണമാണ്. ലോകത്തിൽ തന്നെ പ്രായമേറിയവർ കൂടുതലുള്ള ഒരു ഭൂവിഭാഗമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ മുതിർന്ന പൗരൻമാരുള്ളത് കേരളത്തിലാണ്. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്നതാണ് മറ്റൊന്ന്. ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ പണയം വെച്ചുള്ള പ്രയത്നം കൊണ്ടാണ് നമ്മൾ മരണത്തെ പിടിച്ചു നിർത്തുന്നത്.
സംസ്ഥാനത്ത് ആകെ 1,60,000ലേറെ പേര്‍ക്ക് രോഗമുണ്ടായി. ഇതിര്‍ 1,40,000 പേര്‍ ഇതുവരെ രോഗമുക്തരായി. പല ഘട്ടങ്ങളിലും രോഗവ്യാപന നിരക്ക് കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചിരുന്നു. സംസ്ഥാനത്തെ മരണനിരക്കും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. 0.39 ശതമാനമാണ് മരണനിരക്കെന്നും മന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.