തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് കേരളീയരുടെ മദ്യഉപഭോഗത്തിൽ വൻ വർദ്ധന. ഈ വർഷം ഉത്രാടം വരെയുള്ള എട്ടു ദിവസത്തിൽ 440.61 കോടിയുടെ വിറ്റുവരവാണ് മദ്യത്തിൽ നിന്ന് ഉണ്ടായത്. കഴിഞ്ഞ വർഷം ഇത് 411 കോടിയായിരുന്നു. 29 കോടിയുടെ വർദ്ധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‍ലെറ്റുകൾ വഴി ആകെ 71.7 കോടിയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷത്തെക്കാൾ 11 കോടിയുടെ വർദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. തൃശൂരിലെ ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ