തിരുവനന്തപുരം: പ്രതിപക്ഷ രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്ന സാഹചര്യം നിയന്ത്രിക്കാൻ അ‌ിയന്തര ന‌ടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. ശനിയാഴ്ച മാത്രം പനിബാധിച്ച് 10 പേരാണ് കേരളത്തിൽ മരണപ്പെട്ടത്.

ആരോഗ്യ വകുപ്പി​​ന്റെ പ്രവർത്തനം അവതാളത്തിലാണെന്ന്​ ചെന്നിത്തല ആരോപിച്ചു.പനി തടയുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. വാർഡ്​ തലംമുതൽ ​ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാൽ മാത്രമേ പനി തടയാനാകൂ. പനി ബാധിച്ച്​ മരിച്ചവരു​ടെ കുടുംബാംഗങ്ങൾക്ക്​ നഷ്​ടപരിഹാരം നൽകണമെന്നും മുഖ്യമന്ത്രിയോട്​ ചെന്നിത്തല ആവശ്യ​പ്പെട്ടു.

എല്ലാ യു.ഡി.എഫ്​ എം.എൽ.എ മാരും അവരവരുടെ മണ്ഡലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകണമെന്നും ഹരിപ്പാട്​ മണ്ഡലത്തിൽ മറ്റന്നാൾ താനും ശുചീകരണ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ മാത്രം എട്ട് പേരാണ് പനി ബാധിച്ച് മരിച്ചത്. ഇതോടെ സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 115 ആയി. ഈ മാസം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പകര്‍ച്ചപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആണ്. സ്വകാര്യ ആശുപത്രികളില്‍ പത്തിലധികം പേര്‍ മരിച്ചു.
ഇന്നലെ വരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 6946 ആയി. മരണം 13 ഉം ആയി. ഈ വർഷം ഇതുവരെ പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 12 ലക്ഷം കടന്നു. സ്വകാര്യ ആശുപത്രികളിലെ കണക്ക് പട്ടികയ്ക്ക് പുറത്താണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.