തൊടുപുഴ: ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395  അടിയായി ഉയര്‍ന്നതോടെ അതീവ ജാഗ്രതാ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിന്റെ  ജലനിരപ്പ് 2395 അടിയിലെത്തുമ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക. ജലനിരപ്പ് 2395 അടിയിലെത്തുമ്പോഴാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകുക. ജലനിരപ്പ് 2399 അടിയിലെത്തുമ്പോള്‍ അതിതീവ്ര ജാഗ്രതാ മുന്നറിയിപ്പ് (റെഡ് അലർട്ട് ) നല്‍കിയശേഷം ഡാം തുറക്കാനാണ് ആലോചന. ഡാമിന്റെ പരമാവധി ശേഷി 2403 അടിയാണ്.

റെഡ് അലർട്ട് നൽകുന്നതിനൊപ്പം പെരിയാറിന്റെ തീരത്ത് അപകടമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റി പാർപ്പിക്കും. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രത നിർദ്ദേശം നൽകുക. അതിന് ശേഷം 24 മണിക്കൂർ കഴിഞ്ഞാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുക.

ഇതിന് മുന്നോടിയായി ട്രയൽ റൺ നടത്തും. നാല് മണിക്കൂർ വരെ നീളുന്നതായിരിക്കും ട്രയൽ റൺ. ഷട്ടർ നാൽപ്പത് സെന്റിമീറ്റർ ഉയർത്തിയാണ് ട്രയൽ റൺ നടത്തുക. അഞ്ച് ഷട്ടറുകളാണ് ചെറുതോണി ഡാമിൽ ഉളളത്. 40 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടാൽ ഒരു സെക്കൻഡിൽ 1750 ഘനയടി വെളളം പുറത്തേയ്ക്ക് ഒഴുകുമെന്നാണ് കണക്കുകൂട്ടുന്നത്.

ഇതിനിടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് ജില്ലാ ഭരണകൂടവും ഡാം സേഫ്റ്റി വിഭാഗവും ഡാം തുറക്കാനുള്ള ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു.

തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകള്‍, പനങ്കുട്ടി പാലം, പെരിയാര്‍ വാലി, പാംബ്ല അണക്കെട്ട് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ജനങ്ങള്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും മതിയായ മുന്നറിയിപ്പുകള്‍ നല്‍കി മാത്രമേ ഡാം തുറക്കുകയുള്ളുവെന്നും കലക്ടര്‍ അറിയിച്ചു.

വെള്ളം ഒഴുകുന്ന വഴികളിലുള്ള ചപ്പാത്തുകള്‍, പാലങ്ങള്‍ എന്നിവിടങ്ങിളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താനോ അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കാനോ അനുവദിക്കില്ല. ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്ന സമയത്ത് മീന്‍ പിടുത്തം യാതൊരു തരത്തിലും അനുവദിക്കില്ലെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Read More: ഡാം തുറക്കൽ: തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക, ദുരന്ത നിവാരണ അതോറിറ്റിയുടെ 19 സുരക്ഷാ നിർദ്ദേശങ്ങൾ

ഇതിനിടെ ഡാം തുറന്നുവിട്ടാല്‍ വെള്ളം ഒഴുകിപ്പോകുന്ന ചെറുതോണി പുഴയിലുള്ള തടസങ്ങള്‍ മാറ്റുന്ന ജോലികള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ചയും തുടര്‍ന്നു. വെള്ളം തുറന്നുവിട്ടാല്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ചയും നോട്ടീസ് നല്‍കി. ഡാം തുറന്നു വിടുമ്പോള്‍ സുരക്ഷയ്ക്കായി പെരിയാറിന്റെ തീരങ്ങളില്‍ 995 പൊലീസുകാരെ വിന്യസിക്കും. ഇതിനിടെ മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്‍പ്പാദനം സര്‍വകാല റെക്കാര്‍ഡിലെത്തി. 15.15 മില്യണ്‍ യൂണിറ്റാണ് ഞായറാഴ്ച ഉല്‍പ്പാദിപ്പിച്ചത്.

Read More: ​ഡാം തുറന്നാൽ വെളളം ആലുവയിലെത്തുന്നത് എപ്പോൾ? ഡാമിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

ഡാം തുറന്നാല്‍ വെള്ളം ഒഴുകിപ്പോകുന്ന ചെറുതോണി പുഴ മുതല്‍ പനങ്കുട്ടി വരെയുള്ള പ്രദേശങ്ങള്‍ ഇടുക്കി കലക്ടര്‍ ജീവന്‍ ബാബുവും ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനും അടങ്ങിയ ഉന്നതതല സംഘം തിങ്കളാഴ്ച സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.