കൊച്ചി: മു​ന​മ്പം​ മ​നു​ഷ്യ​ക്ക​ട​ത്ത്​ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ന്​ പു​റ​ത്തേ​ക്ക് വ്യാപിപ്പിക്കുന്നു. ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാനാണ് തീരുമാനം. വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ക്കാ​ൻ ഡ​ൽ​ഹി അം​ബേ​ദ്​​ക​ർ കോ​ള​നി​യി​ലെ സി, ​എ​ച്ച്​ ബ്ലോ​ക്കു​ക​ളി​ൽ താ​മ​സി​ക്കു​ന്ന 200ഓ​ളം ശ്രീ​ല​ങ്ക​ൻ ത​മി​ഴ്​ വം​ശ​ജ​ർ കേ​ര​ള​ത്തി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും പോ​യി​ട്ടു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണ് ഇത്.

ഡൽഹിയിൽ എത്തുന്ന അന്വേഷണ സംഘം ബാ​ഗു​ക​ളി​ൽ​ നി​ന്ന്​ ക​ണ്ടെ​ടു​ത്ത രേ​ഖ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും. വി​ദേ​ശ​​ത്തേ​ക്ക്​ ക​ട​ന്ന​വ​ർ ചെ​റാ​യി​യി​ലും ചോ​റ്റാ​നി​ക്ക​ര​യി​ലും താ​മ​സി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​. ഇവിടെ നിന്നും​ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ ഉൾപ്പടെയുള്ള രേഖകൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

അതേസമയം, മുനമ്പം വഴി മത്സ്യബന്ധന ബോട്ടില്‍ പോയവരുടെ ലക്ഷ്യം ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്മസ് ദ്വീപെന്നാണ് പൊലീസ് നിഗമനം. ഓസ്ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ ദൂരെയുളള ക്രിസ്മസ് ദ്വീപിലേക്കാണ് ഇവര്‍ പോയതെന്നാണ് വിവരം. ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറ്റം നടത്താനുളള ഇടനാഴി ആയാണ് ഈ ദ്വീപ് കണക്കാക്കപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ