തിരുവനന്തപുരം: സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകൾ ഉണ്ടെന്ന് ആരോഗ്യവകുപ്പ്. ഹോട്ട്‌സ്‌പോട്ടുകളിൽ നിയന്ത്രണം തുടരും. ഹോട്ട്‌സ്‌പോട്ട് പട്ടിക ജില്ല തിരിച്ചു ആരോഗ്യവകുപ്പ് പുറത്തിറക്കി. ഹോട്ട്‌സ്‌പോട്ടുകളിൽ യാതൊരു ഇളവും അനുവദിക്കില്ല. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്‌ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്‌പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Read Also: ലോക്ക്ഡൗണ്‍: കേരളത്തിൽ നാളെ മുതൽ ഇളവുകൾ എവിടെയെല്ലാം? എങ്ങനെ?

നാളെ മുതൽ സംസ്ഥാനത്ത് നിലവിൽ വരുന്ന ഇളവുകൾ തൊഴിൽ ചെയ്യാൻ വേണ്ടി മാത്രമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും ഡിജിപി അറിയിച്ചു. സംസ്ഥാനത്ത് നിയന്ത്രണം തുടരും. ഇളവുനല്‍കിയിട്ടുള്ള തൊഴില്‍ മേഖലകളും നിയന്ത്രണം പാലിക്കണം. നിര്‍ദേശിച്ചിട്ടുള്ള ജോലികള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുത്. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം കരുതണം. ഗ്രീന്‍ സോണിലുള്‍പ്പെടെ ആള്‍ക്കൂട്ടങ്ങളോ അനാവശ്യയാത്രകളോ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി.

ഹോട്ട്‌സ്‌പോട്ടുകൾ ജില്ല തിരിച്ച്: 

തിരുവനന്തപുരം (3)

തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്

കൊല്ലം (5)

കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍

ആലപ്പുഴ (3)

ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍

പത്തനംതിട്ട (7)

അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍

കോട്ടയം ജില്ല (1)

തിരുവാര്‍പ്പ് പഞ്ചായത്ത്

ഇടുക്കി (6)

തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍

എറണാകുളം (2)

കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്

തൃശൂര്‍ (3)

ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍

പാലക്കാട് (4)

പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍

മലപ്പുറം (13)

മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍

കോഴിക്കോട് (6)

കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റിയാടി, നാദാപുരം പഞ്ചായത്തുകള്‍

വയനാട് (2)

വെള്ളമുണ്ട, മൂപ്പയ്‌നാട് പഞ്ചായത്തുകള്‍

കണ്ണൂര്‍ (19)

കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍

കാസര്‍ഗോഡ് (14)

കാഞ്ഞങ്ങാട്, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.