പ്ലസ് വണ്‍ അഡ്മിഷൻ: അധിക സീറ്റ് അനുവദിക്കും, താൽക്കാലിക ബാച്ചുകൾക്കും അനുമതി

നിലവില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ദ്ധനവ് അനുവദിക്കാനും തീരുമാനമായി

Plus One exam,Kerala high court, Higher Secondary exams, VHSE, Exams, Plus One, Timetable, Plus One Exam, Plus One Exam Timetable, Plus One Timetable, VHSE Timetable, പ്ലസ് വൺ പരീക്ഷ, പ്ലസ് വൺ ടൈംടേബിൾ, വിഎച്ച്എസ്ഇ ടൈംടേബിൾ, malayalam news, kerala News, ie malayalam, indian express malayalam

തിരുവവന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റ് അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യാനും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാനും യോഗം തീരുമാനിച്ചു.

നിലവില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ ഏഴ് ജില്ലകളില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ദ്ധന അനുവദിക്കും.

നേരത്തെ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നല്‍കാത്ത ഏഴ് ജില്ലകളില്‍ ആവശ്യകത അനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20 ശതമാനം വരെ വര്‍ദ്ധനവ് അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്കൂളുകള്‍ക്കും അണ്‍എയിഡഡ് സ്കൂളുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മാര്‍ജ്ജിനല്‍ വര്‍ദ്ധനവിന്‍റെ 20 ശതമാനം സീറ്റ് വരെ വര്‍ദ്ധനവ് അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Also Read: പ്രവാസി പുനരധിവാസ പാക്കേജ്; 2,000 കോടി രൂപയുടെ പ്രൊപ്പോസല്‍ ഉടൻ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും: മുഖ്യമന്ത്രി

വയനാട് ജില്ലയിലെ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്ഷ്യല്‍ സ്കൂള്‍ നല്ലൂര്‍നാടില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും താല്‍ക്കാലികമായി അനുവദിക്കും. സര്‍ക്കാര്‍ സ്കൂളുകളില്‍ നാമമാത്രമായ വിദ്യാര്‍ത്ഥികളുള്ള ബാച്ചുകള്‍ കണ്ടെത്തുകയാണെങ്കില്‍ ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. പ്ലസ് വണ്‍ പ്രേവശനം സംബന്ധിച്ച വിഷയം സീറ്റ് വര്‍ദ്ധനവിലൂടെ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ആവശ്യകത അനുസരിച്ച് ആവശ്യമുള്ള ജില്ലകളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കും.

സര്‍ക്കാര്‍, എയിഡഡ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികകളിലെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്താന്‍ അനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

2021-22 അധ്യയനവര്‍ഷം മുതല്‍ മെഡിക്കല്‍ പിജി അഡ്മിഷന് (ഡെന്‍റല്‍ പി.ജി കോഴ്സുകളില്‍ 2022-23 അധ്യയന വര്‍ഷം മുതല്‍) ഉള്ള സംവരണത്തിന്റെ കാര്യത്തിലും യോഗം ധാരണയിലെത്തി. എസ്.സി. 8 ശതമാനം എസ്.ടി 2 ശതമാനം, എസ്.ഇ.ബി.സി. 27 ശതമാനം, ഇ.ഡബ്ല്യൂ.എസ്. 10 ശതമാനം, പി.ഡി. 5 ശതമാനം (ഹൊറിസോണ്ടല്‍), സര്‍വ്വീസ് ക്വാട്ട 10 ശതമാനം (ഹൊറിസോണ്ടല്‍) എന്നിങ്ങനെയാണ് സംവരണം അനുവദിക്കുക,.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala higher secondary plus one admission more seats cabinet decision

Next Story
മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളിയാഴ്ച തുറക്കും; കേരളത്തിന് തമിഴ്നാട് മുന്നറിയിപ്പ് നൽകിMullaperiyar, Mullaperiyar Dam, Dam, Mulla Periyaar, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com