തിരുവനന്തപുരം: സംസ്ഥാനത്താകെ 4,42,067 വിദ്യാര്‍ത്ഥികള്‍ ഇത്തവണ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതും. ആകെ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്. ഒന്നാം വര്‍ഷ പരീക്ഷ എഴുതുന്നത് 4,25,361 വിദ്യാര്‍ത്ഥികളാണ്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കുന്നത്.
ഹയര്‍ സെക്കണ്ടറി തലത്തില്‍ ഏപ്രില്‍ 3 മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഉണ്ടായിരിക്കും. 80 മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇരുപത്തി അയ്യായിരം (25,000) അധ്യാപകരുടെ സേവനം മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകള്‍ ആരംഭിക്കും. മൊത്തം മുന്നൂറ്റി എണ്‍പത്തിയൊമ്പത് കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷത്തില്‍ ഇരുപത്തി എട്ടായിരിത്തി എണ്ണൂറ്റി ഇരുപതും രണ്ടാം
വര്‍ഷത്തില്‍ മുപ്പതിനായിരത്തി എഴുന്നൂറ്റി നാല്‍പതും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നു. എട്ട് മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകര്‍ വേണ്ടി വരും. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണ്ണയ ആരംഭിക്കും.