തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് കോളേജുകളിലെ താത്കാലിക അദ്ധ്യാപകർക്ക് ഇനി മുതൽ വേതനം ഇരട്ടിക്കും. ഇവർക്ക് മണിക്കൂർ കണക്കിൽ നിശ്ചയിച്ചിരുന്ന വേതനം ദിവസക്കണക്കിലേക്ക് മാറ്റിയുളള ഉത്തരവ് ധനകാര്യ മന്ത്രാലയം ഉടൻ പുറത്തിറക്കും.

കഴിഞ്ഞ അദ്ധ്യന വർഷത്തിൽ സംസ്ഥാനത്ത് ഗസ്റ്റ് അദ്ധ്യാപകരുടെ സംഘടന ഈ വിഷയത്തിൽ സമരം നടത്തിയിരുന്നു. നിരവധി കോളേജുകളിൽ സമരം നടത്തിയ ഗസ്റ്റ് അദ്ധ്യാപകർ പിന്നീട് ഉന്നത വിദ്യാഭ്യാസ ഡയറക്‌ടറെയും മന്ത്രിമാരെയും കണ്ട് വിഷയം ധരിപ്പിച്ചിരുന്നു.

ഗസ്റ്റ് അദ്ധ്യാപകർ നാളെ മുതൽ പ്രത്യക്ഷ സമരത്തിലേക്കാണ്; അധികൃതർ ഇനിയെങ്കിലും ഇവരെ കേൾക്കുമോ?

കഴിഞ്ഞ അദ്ധ്യയന വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് വേതന വർദ്ധനവ് നടപ്പിലാക്കുക. ഇതോടെ കോളേജ് അദ്ധ്യാപകർക്ക് യുജിസിയുടെ നെറ്റ് യോഗ്യതയുണ്ടെങ്കിൽ 1,750 രൂപയാണ് വേതനം ലഭിക്കുക. ഇവർ ദിവസം മൂന്ന് മണിക്കൂറെങ്കിലും കുറഞ്ഞത് ക്ലാസെടുത്തിരിക്കണം.

അല്ലാത്തവർക്ക് 1600 രൂപയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ നെറ്റ് യോഗ്യതയുളളവർക്ക് മാസം പരമാവധി 43750 രൂപയും മറ്റുളളവർക്ക് 40000 രൂപയും വേതനമായി ലഭിക്കും. നിലവിൽ ഇത് യഥാക്രമം 25000 രൂപയും 20000 രൂപയുമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ