scorecardresearch
Latest News

ഇരകളുടെ സംരക്ഷണത്തിനുള്ള ചട്ടങ്ങൾ ഫലപ്രദമായി നടപ്പാവാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് കോടതി

ബലാൽസംഗക്കേസിലെ ഇരയെ പ്രതിയും പൊലിസും ചേർന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്

Kerala High court, Sex education, POCSO case victim abortion

കൊച്ചി: ബലാൽസംഗക്കേസുകളിലെ ഇരകളുടെ സംരക്ഷണത്തിനുള്ള ചട്ടങ്ങൾ ഫലപ്രദമായി നടപ്പാവാത്തതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. ബലാൽസംഗക്കേസിലെ ഇരയെ പ്രതിയും പൊലിസും ചേർന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത് .

പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതിക്ക് കേസിൻ്റെ തുടർ നടപടികൾക്കായി നിയമോപദേശം നൽകാൻ വനിതാ ലെയ്സൺ ഓഫിസറെ നിയോഗിച്ചിരുന്നു സ്റ്റേഷനിലെത്തിയ യുവതിക്ക് ഡോക്ടറുടെ സേവനം ലഭിക്കുന്നതിന് മതിയായ നിയമോപദേശം ലഭിച്ചില്ലന്ന് കോടതി ചുണ്ടിക്കാട്ടി.

ചട്ടങ്ങൾ ഇതുപോലെയാണ് നടപ്പാക്കുന്നതെങ്കിൽ ഇരകൾക്ക് പ്രയോജപ്പെടില്ലന്നും സേവനം കടലാസിലൊതുങ്ങുമെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ഒന്നര മാസമായി കോടതിയുടെ പരിഗണനയിലാണന്നും ലെയ്സൺ ഓഫീസർ യുവതിയെ സമിപിച്ച് മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിൽ ഉപദേശം നൽകാനും ബന്ധപ്പെട്ട പൊലിസ് ഉദ്യേഗസ്ഥൻ പത്ത് ദിവസത്തിനകം റിപ്പോർട് നൽകാനും കോടതി നിർദേശിച്ചു.

Also Read: ‘കാക്കിയുടെ അഹങ്കാരം, ദൃശ്യങ്ങള്‍ അലോസരമുണ്ടാക്കുന്നു’; പിങ്ക് പൊലീസുകാരിക്കെതിരെ ഹൈക്കോടതി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala highcourt remark on protection of rape victim