സംസ്ഥാനത്തെ ഓൺലൈൻ റമ്മി നിരോധനം ഹൈക്കോടതി റദ്ദാക്കി

ഓൺലൈൻ റമ്മി വിലക്കിക്കൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്

Online Rummy, Kerala Government, Rummy, Online Rummy Ban, High Court, Kerala High Court, റമ്മി, ഓൺലൈൻ റമ്മി, ഓൺലൈൻ റമ്മി നിരോധനം, ഹൈക്കോടതി, malayalam news, kerala news, malayalam latest news, latesty news in malayalam, ie malayalam

കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ റമ്മി വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഓൺലൈൻ വഴിയുള്ള ചൂതാട്ടവും പന്തയവും നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് സർക്കാർ കഴിഞ്ഞ ഫെബ്രുവരി 27ന് ഉത്തരവിറക്കിയത്.

ചൂതാട്ടത്തിൽ ഏർപ്പെട്ട് പണം നഷ്ടപ്പെട്ടതിനെ തുടർന്ന് യുവാക്കൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് പൊതുതാൽപ്പര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഓൺലൈൻ റമ്മി കമ്പനികൾ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയത്. റമ്മി കളി മൽസര നൈപുണ്യവുമായി ബന്ധപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പണം വച്ചുള്ള ഓൺലൈൻ റമ്മി കുറ്റകരമാക്കി 1960 ലെ കേരള ഗെയിമിങ് ആക്ടിലെ 14 എ വകുപ്പ് സർക്കാർ ഭേദഗതി ചെയ്യുകയായിരുന്നു. റമ്മി കളിക്ക് നിയമത്തിൽ ഇളവ് നൽകിയിരുന്നതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല.

Read More: പുരാവസ്തു തട്ടിപ്പ്: മോന്‍സണെ സഹായിക്കാന്‍ പൊലീസ് ഇടപെടല്‍; ഐജിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഓൺലൈൻ റമ്മി കളിച്ച് 22 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തതിനെ തുടർന്ന് നിയമ ഭേദഗതിക്ക് ഡിജിപി ശുപാർശ നൽകിയിരുന്നു. നിയമ ഭേദഗതി കൊണ്ടുവരുമെന്ന സർക്കാർ തീരുമാനം രേഖപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്ന് പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കിയത്.

ദേദഗതിക്ക് ഡിവിഷൻ ബെഞ്ചിൻ്റെ അംഗീകാരമുണ്ടെന്ന സർക്കാർ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ടി.ആർ.രവി വിലക്ക് റദ്ദാക്കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala highcourt reject ban on online rummy in kerala

Next Story
വാക്സിന്‍ ഇടവേളയില്‍ ഇളവ്; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ലOrthodox church, orthodox church catholicos election, orthodox church catholicos election Kerala high court, high court, Catholicos, Catholica, ഓർത്തഡോക്സ്, ഓർത്തഡോക്സ് സഭ, കാതോലിക്കാ, കാതോലിക്കാ തിരഞ്ഞെടുപ്പ്, ഹൈക്കോടതി, ഹൈക്കോടതിയിൽ ഹർജി, kerala news, latest news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com