കൊച്ചി: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തീയതിയും ആശുപത്രിയും തെറ്റായി രേഖപ്പെടുത്തിയതിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. ഉദ്യോഗസ്ഥരുടെ പിഴവാണോ അതോ ബോധപൂർവ്വം സംഭവിച്ചതാണോ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിക്കണം. ബോധപൂർവം സംഭവിച്ചതാണങ്കിൽ കർശന നടപടി എടുക്കാനും കോടതി ഉത്തരവിട്ടു.
രണ്ടാം ഡോസ് സർട്ടിഫിക്കറ്റിൽ തിയതിയും വാക്സിൻ കേന്ദ്രവും മാറിപ്പോയെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ആലുവ സ്വദേശി കെപി ജോൺ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.
രണ്ടാം ഡോസ് ഏപ്രിൽ മാസത്തിൽ ആലുവയിലാണ് എടുത്തതെന്നും എന്നാൽ സർട്ടിഫിക്കറ്റിൽ എറണാകുളത്ത് എടുത്തെന്നാണ് രേഖപ്പെടുത്തിയിരിക്കന്ന തെന്നും ഹർജിയിൽ പറയുന്നു. ഹർജി അടുത്ത ആഴ്ച പരിഗണിക്കും.
Read More: പൊലീസുകാര്‍ക്കു മാത്രം ജീവിച്ചാല്‍ മതിയോ? രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി