ഡ്യൂട്ടിക്കിടെ പൊലിസ് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിയമത്തിൻ്റെ സംരക്ഷണം ഇല്ലെന്ന് ഹൈക്കോടതി

മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാതിരിക്കാൻ പ്രതിയുടെ നാവിൽ സിഗററ്റ് കൊണ്ട് പൊള്ളിച്ചുവെന്ന കേസിലെ പ്രതികളുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് മേരി ജോസഫിൻ്റെ ഉത്തരവ്

kerala police, police news

കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലിസ് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിയമത്തിൻ്റെ സംരക്ഷണം ഇല്ലെന്ന് ഹൈക്കോടതി. മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകാതിരിക്കാൻ പ്രതിയുടെ നാവിൽ സിഗററ്റ് കൊണ്ട് പൊള്ളിച്ചുവെന്ന കേസിലെ പ്രതികളുടെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റീസ് മേരി ജോസഫിൻ്റെ ഉത്തരവ്.

തങ്ങൾക്കെതിരെ വിചാരണക്കോടതി കേസെടുത്തത് സർക്കാരിൻ്റെ അനുമതി തേടാതെയാണന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം എഴുകോൺ സ്റ്റേഷനിലെ പൊലിസുകാരായ മണിരാജൻ, ബേബി, ഷറഫുദീൻ എന്നിവർ ഹൈക്കോടതിയെ സമിപിച്ചത്. ക്രിമിനൽ നടപടിച്ചട്ടം 197 പ്രകാരം അനുമതി തേടിയില്ലെന്ന പ്രതികളുടെ വാദം കോടതി നിരസിച്ചു.

കൃത്യനിർവണത്തിൻ്റെ ഭാഗമായി നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഉത്തമവിശ്വാസത്തോടെ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർക്കുള്ളതാണ് സെക്ഷൻ 197 പ്രകാരമുള്ള സംരക്ഷണമെന്ന് കോടതി വ്യക്തമാക്കി. ക്രുരത നടത്തുന്ന ഉദ്യോഗസ്ഥർക്ക് നിയമത്തിൻ്റെ സംരക്ഷണത്തിന് അവകാശമില്ലന്നും കോടതി വ്യക്തമാക്കി. പ്രതികൾക്ക് വിചാരണക്കോടതി ഒരു വർഷം തടവും 2500 രൂപ വീതം പിഴയുമാണ് വിധിച്ചത്.

Also Read: ശബരിമല ചെമ്പോല വ്യാജം, മോന്‍സന്റെ വീടിനു സുരക്ഷ നല്‍കിയത് സ്വഭാവിക നടപടി: മുഖ്യമന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala highcourt on police legal protection

Next Story
കോവിഡില്‍ ആശ്വാസം; 6996 പേര്‍ക്ക് രോഗം, 84 മരണംcovid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com