തിരുവനന്തപുരം സ്വർണക്കടത്ത്: പ്രതികളുടെ കോഫെപോസ തടങ്കൽ ഹൈക്കോടതി ശരിവച്ചു

പ്രതികൾ സ്വർണക്കടത്ത് പതിവാക്കിയവരാണന്നും ഇക്കാര്യം മൊഴിയിൽ സമ്മതിച്ചിട്ടുണ്ടന്നും കസ്റ്റംസ്

Gold Smuggling Case, Customs

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള നയതന്ത്ര ബാഗ് സ്വർണക്കടത്ത് കേസിൽ പ്രതികളായ മുഹമ്മദ് ഷാഫിയുടേയും ജലാലിൻ്റേയും കോഫെപോസ തടങ്കൽ ഹൈക്കോടതി ശരിവച്ചു.

കോഫെ പോസ ബോർഡിൻ്റെ തടങ്കൽ ഉത്തരവ് റദ്ദാക്കണമെന്നും പ്രതികളെ ഹാജരാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യമാർന സമർപ്പിച്ച ഹർജികൾ കോടതി തള്ളി.

Read more: പൊലീസുകാര്‍ക്കു മാത്രം ജീവിച്ചാല്‍ മതിയോ? രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സ്വർണക്കടത്ത് തടയുന്നതിൻ്റെ ഭാഗമായാണ് കസ്റ്റംസ് പ്രതികൾക്കെതിരെ കോഫെ പോസ ചുമത്തിയത്. പ്രതികൾ സ്വർണക്കടത്ത് പതിവാക്കിയവരാണന്നും ഇക്കാര്യം മൊഴിയിൽ സമ്മതിച്ചിട്ടുണ്ടന്നും കസ്റ്റംസ് വ്യക്തമാക്കി.

പ്രതികളുടെ മൊഴി കോഫെ പോസ ചുമത്താൻ മതിയായ കാരണമല്ലന്ന പ്രതികളുടെ വാദം കോടതി തള്ളി. കോഫെ പോസ ബോർഡിൻ്റെ നടപടി നിയമാനുസൃതമാണന്നും കോടതി വ്യക്തമാക്കി. ബോർഡിന് നൽകിയ നിവേദനം തള്ളിയതിനെ തുടർന്നാണ് പ്രതികൾ കോടതിയെ സമീപിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala highcourt on cofeposa in gold smuggling case

Next Story
പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍pocso case victim reportedly dies by suicide, rape case victim, rape, pocso case victim dies by suicide, 16 year old rape victim dies by suicide, kerala news, latest news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com