/indian-express-malayalam/media/media_files/uploads/2022/08/Pinarayi-Vijayan-New.jpg)
നിപ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല; സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച കേസ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഹര്‍ജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതിയില്‍ ഫുള്‍ ബെഞ്ചിന് വിട്ട തീരുമാനത്തിനെതിരായ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.ലോകായുക്ത നടപടി നിയമാനുസൃതമാണെന്നും ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി അനാവശ്യമാണെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ ഡി ജി പി ടി എ ഷാജി ബോധിപ്പിച്ചു.
പരാതിക്കാരനായ ആര്‍.എസ്. ശശികുമാര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എ. ജെ. ദേശായി, ജസ്റ്റിസ് വി. ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം സംബന്ധിച്ച കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തു കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹരായവര്‍ക്കു പണം നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സര്‍ക്കാരിലെ മന്ത്രിമാര്‍ക്കും എതിരെയാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജോലിക്കു പുറമേ ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിനെതിരേയായിരുന്നു ഹര്‍ജി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.