Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം; മൂന്നു മാസത്തിനകം സമഗ്ര പദ്ധതി തയ്യാറാക്കണമമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ലഹരി ഉപയോഗം വലിയൊരു വിപത്തായി മാറിയിട്ടുണ്ടെന്ന് വ്യക്തമായതായും കോടതി നിരീക്ഷിച്ചു

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ ലഹരി ഉപയോഗം തടയുന്നതിന് സമഗ്ര പദ്ധതി മൂന്നു മാസത്തിനകം
തയ്യാറാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. സംസ്ഥാനത്ത് ലഹരി ഉപയോഗം വലിയൊരു വിപത്തായി മാറിയിട്ടുണ്ടെന്ന് കോടതിക്ക് മുന്നിലെത്തിയ റിപോർട്ടുകളിൽ നിന്ന് വ്യക്തമായതായി ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു.

വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകകമാണന്നും കുറ്റകൃത്യങ്ങൾ വർധിച്ചുവെന്നും തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ രാമചന്ദ്രൻ കോടതിക്കയച്ച കത്ത് പരിഗണിച്ച് സ്വമേധയാ എടുത്ത കേസിലാണ്
ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

Read More: പിഎസ്‌സിയിൽ പുതിയ എട്ട് അംഗങ്ങളെ കൂടി നിയമിക്കുന്നു, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നടപടിക്രമം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിന് ഫലപ്രദമായ പരിശോധന നടത്താൻ അധികൃതർക്ക് കഴിയുന്നില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി ലഹരി വിരുദ്ധ നിയമം നടപ്പാക്കാൻ കാമ്പസ് പൊലിസ് യുണിറ്റുകൾ സ്ഥാപിക്കാൻ ഡിജിപി ക്ക് നിർദ്ദേശം നൽകി. ലഹരി ഉപയോഗം കുറക്കുന്നതിന് ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ, നിയമ വകുപ്പുകൾ അടക്കമുള്ള വിവിധ വകുപ്പുകൾ യോഗം ചേർന്ന് പദ്ധതികൾ ആവിഷ്ക്കരിക്കണമെന്നും ബോധവൽക്കരണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.

Read More: ഓണ്‍ലൈന്‍ റമ്മികളിക്ക് കടിഞ്ഞാൺ; രണ്ടാഴ്‌ചക്കകം വിജ്ഞാപനം ഇറക്കും

ലഹരി വിമുക്ത ചികൽസക്ക് മാനസികാരോഗൃവിദഗ്ധനെ അധ്യക്ഷനായി നിയമിച്ച് സ്വയംഭരണ അധികാരത്തോടെ സംസ്ഥാന തലത്തിൽ കേന്ദ്രം സ്ഥാപിക്കണം, ബാഗ്ലുരിലെ ദേശീയ മാനസീകാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ മുന്നു മാസത്തിനകം പ്രോജക്ട്റ്റ്
റിപ്പോർട് തയാറാക്കണം, ബിവറേജസ് കോർപറേഷന്റെ സാമുഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് കേന്ദ്രത്തിന് സഹായം ലഭ്യമാക്കണം എന്നീ നിർദേശങ്ങളും കോടതി മുന്നോട്ട് വച്ചു. കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.

ലഹരി ഉപയോഗം കുറയ്ക്കുന്നതിനും തടയുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചുകൂട്ടി നടപടിയെടുക്കണമെന്നും
ഒരു മാസത്തിനകം റിപോർട്ട് സമർപ്പിക്കാനും കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.സംസ്ഥാനത്തെ മുഴുവൻ
വിദ്യാലയങ്ങളിലും സ്റ്റുഡന്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും കോടതി നിർദേശിച്ചു. നടപടി റിപ്പോർട്ട് പരിശോധിക്കുന്നതിനായി കേസ് മുന്നു മാസം കഴിഞ്ഞ് പരിഗണിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala highcourt directs state government to make comprehensive plan to stop usage of addictive substances among students and youth

Next Story
പിഎസ്‌സിയിൽ പുതിയ എട്ട് അംഗങ്ങളെ കൂടി നിയമിക്കുന്നു, ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നടപടിക്രമം; മന്ത്രിസഭായോഗ തീരുമാനങ്ങൾcorona virus, കൊറോണ വൈറസ്, lockdown, സാലറി ചലഞ്ച്, salary challenge, govt employees, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com