/indian-express-malayalam/media/media_files/uploads/2021/05/Untitled-design-27.jpg)
കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കണമെന്നുള്ള ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതിയിൽ കലക്ടർക്കെതിരെ കോടതിയലക്ഷ്യ ഹർജി. ഹർജിയിൽ കോടതി സർക്കാരിൻ്റെ നിലപാട് തേടി. കലക്ടർക്ക് കോടതി നോട്ടീസയച്ചു.
ഒരുവര്‍ഷവും നാലുമാസവും കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നിലമ്പൂര്‍ സ്വദേശി എംപി വിനോദാണ് കോടതിയെ സമീപിച്ചത്.
നിയമവിരുദ്ധമായി നിർമിച്ച തടയണ പൊളിച്ചുനീക്കാന്‍ കളക്ടർ ഉത്തരവിട്ടിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവെന്ന് കാണിച്ച് അബ്ദുല്‍ലത്തീഫ് സ്റ്റേ നേടുകയായിരുന്നു.
Read More: ട്രെയിനിൽ സ്ത്രീകളെ മയക്കിക്കിടത്തി കവർച്ച നടത്തിയ സംഭവം; മൂന്നുപേർ പേർ പിടിയിൽ
പരാതിക്കാരൻ കേസില്‍ കക്ഷിചേര്‍നതിനെ തുടർന്ന് തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് നടപ്പാക്കിയില്ലന്നാണ് ഹർജിയിലെ ആരോപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.