കൊച്ചി: കേരള ഹൈക്കോടതി വളപ്പിൽ മരണം. ഹൈക്കോടതിയുടെ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടിയ കൊല്ലം സ്വദേശിയാണ് മരിച്ചത്. കൊല്ലം മുളവന സ്വദേശി കെ.എൽ.ജോൺസൺ(78) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഹൈക്കോടതിയിൽ അഭിഭാഷകനെ കാണാൻ എത്തിയതായിരുന്നു ജോൺസണെന്നാണ് വിവരം. ഹൈക്കോടതി കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ഇയാൾ ചാടിയത്.
