കൊച്ചി: ശബരിമലയിലെത്തുന്ന സ്ത്രീ ഭക്തരുടെ പ്രായം പരിശോധിക്കേണ്ട കാര്യം എന്താണ് കെ.സുരേന്ദ്രനുള്ളതെന്ന് കേരള ഹൈക്കോടതി. ശബരിമലയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസിൽ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. കെ.സുരേന്ദ്രന്‍ നിയമം കൈയ്യിലെടുത്തു. ശബരിമലയില്‍ സ്ത്രീയെ ആക്രമിക്കാന്‍ ആസൂത്രണം നടത്തിയത് സുരേന്ദ്രനാണെന്നും, ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമം നടത്തിയെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമലയിലെ സർക്കാർ നടപടികൾ കോടതി ശരിവച്ചു. നിരോധനാഞ്ജ മൂലം ഭക്തർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് പറഞ്ഞ കോടതി, ഇന്നലെ മാത്രം 80000 ഭക്തർ ശബരിമല സന്ദർശിച്ചതായി നിരീക്ഷക സമിതി കോടതിയെ അറിയിച്ചു.

എന്നാൽ സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്ന് കോടതി ചോദിച്ചു. മന്ത്രിമാര്‍ക്ക് എതിരെയും കേരളത്തില്‍ കേസില്ലേയെന്നും സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും കോടതി ചോദിച്ചു. ജാമ്യാപേക്ഷ വിധി പറയാൻ നാളത്തേയ്ക്ക് മാറ്റിവച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ