കൊച്ചി: ജേക്കബ് തോമസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ജേക്കബ് തോമസ് പബ്ലിക് സര്‍വന്റ് മാത്രമാണെന്നും അല്ലാതെ പബ്ലിക് മാസ്റ്ററല്ലെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും കോടതി പറഞ്ഞു.

നേരത്തെ തനിക്ക് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേലാണ് കോടതിയുടെ വിമര്‍ശനം. അഴിമതി ചൂണ്ടിക്കാണിക്കുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവര്‍ നിയമപ്രകാരം തനിക്കും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ വിസില്‍ ബ്ലോവര്‍ നിയമ പ്രകാരം ജേക്കബ് തോമസിന് സംരക്ഷണം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഴിമതിയ്‌ക്കെതിരെ നിലകൊളളുന്നതിനാല്‍ തന്നെ നിരന്തരം വേട്ടയാടുകയും തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്.

അതേസമയം, ജേക്കബ് തോമസ് പബ്ലിക് സര്‍വ്വന്റ് മാത്രമാണെന്നും പബ്ലിക് മാസ്റ്റര്‍ ആകാനാകില്ലെന്നും കോടതി പറഞ്ഞു. തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുക മാത്രമാണ് പൊതുസേവകന് ചെയ്യാനാവുക അല്ലാതെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഭീഷണിയുള്ള പക്ഷം ഉചിതമായ സമിതിയെ സമീപിക്കണമെന്നും കോടതി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ