എറണാകുളം: നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ഹൈക്കോടതിയുടെ ശ്രമം പരാജയപ്പെട്ടു. ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല ധാരണയായില്ല. 20,000 രൂപ അടിസ്ഥാന ശമ്പളം ആക്കണമെന്ന നിലപാടിൽ നഴ്സിങ്ങ് സംഘടനകൾ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ഇത് അനുവദിക്കാനാകില്ലെന്ന് മാനേജ്മെന്റുകൾ നിലപാട് എടുത്തു. അടിസ്ഥാന ശമ്പളം 17500 ആക്കാം എന്നുള്ള സർക്കാർ നിർദേശം അനുസരിക്കാമെന്ന് മാനേജ്മെന്റുകൾ അറിയിച്ചെങ്കിലും നഴ്സിങ്ങ് സംഘടനകൾ അംഗീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് നാളെ കൂട്ടഅവധി എടുത്ത് പ്രതിഷേധിക്കാൻ നഴ്സിങ്ങ് സംഘടന യുഎൻഎ അറിയിച്ചു.

336 ആശുപത്രികളിൽ സംഘടന രൂപീകരിച്ചിട്ടുള്ള യുഎൻഎയുടെ എല്ലാ അംഗങ്ങളും നാളെ പണിമുടക്കുമെന്ന് സംഘടന നേതാക്കൾ പറഞ്ഞത്. നാളെയാണ് നഴ്സുമാരുടെ സമരം പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ