കൊച്ചി: പ്രസവാവധി അനുവദിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കാൻ കേരള ഹൈക്കോടതിയുടെ ഇടപെടൽ. കേന്ദ്ര – സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെ കൂടി പ്രസവാവധി അനുവദിക്കണമെന്ന ഹർജിയിൽ കേരള ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചു.

നിലവിൽ 180 ദിവസമാണ് പ്രസവാവധി. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സ്ഥിരം ജീവനക്കാർക്ക് മാത്രമാണ് ഈ ആനുകൂല്യത്തിന് അർഹത. ഇവർക്ക് തുടർച്ചയായി ആറ് മാസം വരെ അവധി ലഭിക്കും. ഇത്തരത്തിൽ അവധി ലഭിക്കാനുളള അർഹതയാണ് ഇപ്പോൾ കരാർ ജീവനക്കാർ നേടിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ