scorecardresearch

വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പ്രസക്തിയില്ലന്നും മറ്റ് രാജ്യങ്ങളുടെ സർട്ടിഫിക്കറ്റിൽ ഇത്തരം ചിത്രങ്ങളില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിന് പ്രസക്തിയില്ലന്നും മറ്റ് രാജ്യങ്ങളുടെ സർട്ടിഫിക്കറ്റിൽ ഇത്തരം ചിത്രങ്ങളില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി

author-image
WebDesk
New Update
Top News Highlights: കലക്ടര്‍ അവധി പ്രഖ്യാപിച്ചത് വൈകി; നടപടിക്കെതിരെ ഹൈക്കോടതിയല്‍ ഹര്‍ജി

കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിൽ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി. തന്റെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്തിയുടെ ചിത്രം മൗലികാവശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി മാലിയാപറമ്പിൽ പീറ്റർ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ചോദ്യം.

Advertisment

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്തിയാണ്, അമേരിക്കയുടെ പ്രധാനമന്ത്രിയല്ല. മോദി അധികാരത്തിൽ വന്നത് ജനവിധിയിലൂടെയാണ്. കുറുക്കു വഴിയിലൂടെയല്ല. ജവഹർലാൽ നെഹ്റുവിൻ്റെ പേരിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. അദ്ദേഹവുമൊരു പ്രധാനമന്ത്രിയായിരുന്നു. ആ സ്ഥാപനത്തിന്റെ പേര് മാറ്റാൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്നും കോടതി ഹർജിക്കാരനോട് രാഞ്ഞു.

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിനു പ്രസക്തിയില്ലന്നും മറ്റു രാജ്യങ്ങളുടെ സർട്ടിഫിക്കറ്റിൽ ഇത്തരം ചിത്രങ്ങളില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പൊതുപണം ഉപയോഗിച്ചുള്ള പരസ്യങ്ങളിൽ സുപ്രീം കോടതി മാർഗനിർദേശ പ്രകാരം വ്യക്തികൾക്കു നേട്ടങ്ങൾ ആഘോഷിക്കാനാവില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ പ്രധാനമന്തിയെ ഓർത്ത് നിങ്ങൾക്കെന്തിനാണ് നാണം? 100 കോടി ജനങ്ങൾല്ലാത്ത എന്ത് പ്രശ്നമാണ് ഇക്കാര്യത്തിൽ നിങ്ങൾക്കുള്ളതെന്നു കോടതി ചോദിച്ചു. പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ചിത്രത്തിൽ കാണുമ്പോൾ നിങ്ങൾ കണ്ണടയ്ക്കുമോയെന്നും കോടതി ആരാഞ്ഞു. ടി വി കാണുമ്പോൾ എനിക്ക് കണ്ണടയ്ക്കാം. എന്നാൽ സർട്ടിഫിക്കറ്റ് തന്റെ സ്വകാര്യ ഇടമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജി

Advertisment

Also Read: മുന്നാക്ക സംവരണം: സർവേ തുടരാം; സ്റ്റേ ചെയ്യണമെന്ന എൻഎസ്എസ് ആവശ്യം ഹൈക്കോടതി തള്ളി

Kerala High Court Narendra Modi Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: