ക്രിസ്ത്യൻ നാടാർ സംവരണം ഹൈക്കോടതി സ്റ്റേ ചെയ്തു

പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലന്ന് ഹൈക്കോടതി

High Court of Kerala, കേരള ഹൈക്കോടതി ,iemalayalam
ഫൊട്ടൊ: നിതിന്‍ കൃഷ്ണന്‍

കൊച്ചി: സംസ്ഥാനത്ത് ക്രിസ്ത്യൻ നാടാർ സംവരണം സംവരണം ഹൈക്കോടതി സ്റ്റേ ചെയ്തു. പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സിഎസ്ഐ നാടാർ വിഭാഗത്തിന് പുറത്തുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങള സംവരണ പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ഉത്തരവിറക്കിയിരുന്നു.

സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ഗണക സമുദായത്തിൽ പെട്ട കോട്ടയം പേരൂർ സ്വദേശി അക്ഷയ് എസ് ചന്ദ്രനും വട്ടിയൂർക്കാവ് സ്വദേശി കുട്ടപ്പൻ ചെട്ടിയാരും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് പിബി സുരേഷ് കുമാറിൻ്റെ ഉത്തരവ്.

Read More: വിവാഹ നിയമങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് ഹൈക്കോടതി

സംസ്ഥാന പിന്നാക്ക കമ്മീഷൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ സംവരണം എർപ്പെടുത്തിയത്.

എന്നാൽ ദേശീയ പിന്നാക്ക കമ്മിഷനാണ് പിന്നാക്കാവസ്ഥ നിർണയിക്കേണ്ടതെന്നും ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതിയാണ് പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

Read More: കൊടകര കുഴൽപ്പണ കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിച്ചു കൂടെയെന്ന് ഹൈക്കോടതി

സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

സംവരണം ഹിന്ദു നാടാർ വിഭാഗങ്ങൾക്ക് മാത്രമായി നിജപ്പെടുത്തണമെന്ന ഹർജി ഹൈക്കോടതി സിവിഷൻ ബഞ്ച് നേരത്തെ തള്ളിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court stays inclusion of christian nadar community in obc list

Next Story
‘കോവിഡ് നിയന്ത്രണങ്ങള്‍ അപ്രായോഗികവും അധാര്‍മികവും’, പിന്‍വലിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍covid 19, covid 19 kerala, kerala covid restrictions, kerala new lockdown norms, Civil society demands withdrawal of new Covid restrictions, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express