Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ലക്ഷദ്വീപ്: രണ്ട് വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ

ഡയറിഫാമുകൾ പൂട്ടാനും സ്കൂൾ കുട്ടികളുടെ ഭക്ഷണത്തിൽ മാംസാഹാരം ഒഴിവാക്കാനുമുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകളാണ് സ്റ്റേ ചെയ്തത്

Lakshadweep, Praful Khoda Patel, Lakshadweep administrator, Lakshadweep administrator Praful Khoda Patel, Praful Khoda Patel Dadra and Nagar Haveli and Daman and Diu administrator, Praful Khoda Patel Gujrat home minister, Praful Khoda Patel and Narendra Modi, Praful Khoda Patel BJP leader, Lakshadweep covid, Lakshadweep covid case, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep jobs cut, Lakshadweep tourism, Lakshadweep administration, Lakshadweep development authority regulation, Lakshadweep panchayath regulation amendment, kannan gopinathan, ie malayalam

കൊച്ചി: ലക്ഷദ്വീപിലെ ഡയറിഫാമുകൾ പൂട്ടാനും സ്കൂൾ കുട്ടികളുടെ ഭക്ഷണത്തിൽ മാംസാഹാരം ഒഴിവാക്കാനുമുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. അഡ്മിനിസ്ട്രേറ്ററുടെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും വിശദീകരണം കോടതി തേടി.

അഡ്മിനിസ്ടേറ്ററുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കവരത്തി സ്വദേശിയും അഭിഭാഷകനുമായ അജ്മൽ അഹമ്മദ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്

ദ്വീപിലെ ഫാമുകൾ പൂട്ടി മൃഗങ്ങളെ ലേലം ചെയ്യാനും കുട്ടികളുടെ ഉച്ചഭക്ഷണത്തിൽനിന്ന് ബീഫും ചിക്കനും ഒഴിവാക്കാൻ നിർദേശിച്ചുമാണ് മേയിൽ ഉത്തരവിറക്കിയത്.

Read More: ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നീക്കം

അഡ്മിനിസ്ടേറ്ററുടെ പരിഷ്കാരങ്ങൾ ദ്വീപ് നിവാസികളുടെ സംസ്കാരത്തേയും ഭക്ഷണ രീതിയെയും തകർക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി. മുൻകൂർ നോട്ടിസ് നൽകാതെയും തിരഞ്ഞെടുക്കപ്പെട്ട സമിതികളുമായി ചർച്ച ചെയ്യാതെയുമാണ് ഫാമുകൾ പൂട്ടിയതെന്നും ഹർജിയിൽ ബോധിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court stay on two orders of lakshadweep administrator to close dairy farms and eliminate meat from school lunch menu

Next Story
വിസ്മയയുടെ മരണം: കിരൺകുമാറിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തുvismaya death case, dowry death case, dowry harassment, BAMS student death case, husband Kiran kumar arrested, dowry death case kerala, kollam, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express