കൊച്ചി: ദേശീയപാതയിലെ അപകട മരണത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി. ആളുകളെ ഇങ്ങനെ മരിക്കാൻ വിടാൻ ആവില്ലന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ദേശീയ പാതയിൽ മാത്രമല്ല അപകട മരണങ്ങൾ. റോഡുകളിൽ എന്താണ് സംഭവിക്കുന്നതെന്നും കോടതി ആരാഞ്ഞു.
നെടുമ്പാശ്ശേരിയിൽ ബൈക്ക് യാത്രക്കാരൻ ഹാഷിം കുഴിയിൽ വീണ് മരിച്ചതിനെ തുടർന്നാണ് കേസ് കോടതി അടിയന്തരമായി പരിഗണിച്ചത്. ജില്ലാ കലക്ടര്‍മാര്‍ എന്ത് ചെയ്യുകയാണ്, മരിച്ചു കഴിഞ്ഞിട്ടാണോ അവര്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു.
മരിച്ചവരുടെ കുടുംബത്തോട് ആരു സമാധാനം പറയും? കലക്ടർമാർ എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല? ഇനി എത്ര ജീവൻ കൊടുത്താൽ ആണ് ഇത് നന്നാവുക? നഷ്ടപരിഹാരം നൽകാൻ കരാറുകാരന് ബാധ്യസ്സ്ഥനാണെന്നും കോടതി.
കരാറുകാരനുമായുള്ള കോണ്‍ട്രാക്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ദേശീയപാത അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും റോഡുകളുടെ കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ട്.
കലക്ടര്‍മാര്‍ ഇടപെടണം, കാഴ്ചക്കാരായി നിൽക്കരുത്. വില്ലേജ് ഓഫിസർ മാർക്കും ബാധ്യത ഉണ്ടന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഹൈവേ അഡ്മിനിസ്ട്രേറ്ററെ വില്ലേജ് ഓഫിസർ അറിയിക്കണം.
കരാർ ലംഘനത്തിന് കരാറുകാരനെതിരെ കേസെടുക്കുമെന്ന് സർക്കാർ അറിയിച്ചു. ഒരാരാഴ്ചക്കുള്ളിൽ റോഡുകൾ നന്നാക്കാൻ അതാറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. ദേശീയപാതാ മേഖലാ ഓഫീസറെ കക്ഷി ചേർത്തു. കേസ് 19 ന് പരിഗണിക്കും.