Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജി സിംഗിൾ ബെഞ്ച് തളളി

Varappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family
വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്ത്

കൊച്ചി: വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ മരണമടഞ്ഞ ശ്രീജത്തിന്റെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നൽകിയ ഹർജിയിലാണ് വിധി.

അഖിലയുടെ ഹർജി തളളിയാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി സിംഗിൾ ബഞ്ചിന്റേതാണ് വിധി. കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾ ഈ കേസ് അന്വേഷിക്കുന്നത്. സർക്കാർ സിബിഐ അന്വേഷണം എന്ന ആവശ്യത്തെ എതിർത്തിരുന്നു.

ആള് മാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ സംഭവിച്ച മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു എന്ന ആരോപണം ഉയരുകയും ശക്തമായ പ്രക്ഷോഭം ഉണ്ടായി. ഇതേ തുടർന്ന് സംഭവം നടക്കുമ്പോൾ റൂറൽ എസ്‌പി യായിരുന്ന എ.വി.ജോർജിനെ സസ്പെൻഡ് ചെയ്യുകയയും സിഐ, എസ്ഐ എന്നിവരുൾപ്പടെ പൊലീസുകാരെ പ്രതികളാക്കി കേസ്സെടുക്കയും ചെയ്തിരുന്നു.

പൊലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ ശ്രീജത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുകയും ചെയ്തു. അനുകൂലമായ ഈ വിധി  സർക്കാരിന്  ആശ്വസമേകുന്നതാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court rejects plea for cbi probe in sreejith custodial murder

Next Story
വീട്ടമ്മയേയും കുടുംബത്തേയും വഴിയാധാരമാക്കുന്ന നടപടിയിൽനിന്ന്‌ ബാങ്ക്‌ പിന്മാറണം: ധനമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com