Latest News

തിരുവനന്തപുരം ലുലു മാൾ നിർമാണം തടയണമെന്ന ഹർജി തള്ളി

ഹർജിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭട്ടിയും ബച്ചു കുരിയൻ തോമസു മടങ്ങുന്ന ബെഞ്ച് തള്ളിയത്

Thiruvanathapuram Lulu Mall, High Court, Lulu Mall Construction, തിരുവനന്തപുരം ലുലു മാൾ, ലുലു മാൾ നിർമാണം, ie malayalam
തിരുവനന്തപുരം ലുലു മാൾ നിർമാണത്തിൽ – ഫയൽ ചിത്രം

കൊച്ചി: തിരുവനന്തപുരം ലുലു മാളിന്റെ നിർമാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എസ്.വി. ഭട്ടി, ബച്ചു കുരിയൻ തോമസ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.

പാർവതീ പുത്തനാറിന്റെ തീരത്ത് നടക്കുന്ന മാളിൻ്റെ നിർമാണം ചട്ടങ്ങൾ ലംഘിച്ചാണെന്നും കായൽ കയ്യേറിയാണെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വേദേശി എം.കെ.സലീമാണ് കോടതിയെ സമീപിച്ചത്.

1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകേണ്ടതെന്നും 2,32,400 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മാളിന് സംസ്ഥാന പാരിസ്ഥിതിക ആഘാത അതോറിറ്റിയുടെ അനുമതിയാണുള്ളതെന്നും അതോറിറ്റിക്ക് ഇതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

കോടതിയിൽ കേസുള്ളതിനാൽ മാളിന്റെ അനുമതി സർട്ടിഫിക്കറ്റ് കോർപ്പറേഷൻ തടഞ്ഞുവച്ചിരിക്കയാണ്.

Also read: ഐഎസ്ആർഒ ചാരക്കേസ്: നാല് പ്രതികൾക്ക് മുൻ‌കൂർ ജാമ്യം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala high court rejects petition seeking stay on construction of lulu mall thiruvananthapuram

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com