/indian-express-malayalam/media/media_files/uploads/2021/05/Kerala-High-Court.jpg)
കൊച്ചി: തോട്ടപ്പള്ളി കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പൊഴിമുഖത്തെ ഖനനം പാരിസ്ഥിതികാഘാതമുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ എം.എച്ച്.വിജയനും മറ്റും സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ.നഗരേഷ് തള്ളിയത്.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് തോട്ടപ്പിള്ളി സ്പിൽവേയിലെ തടസം നീക്കുന്നതിന്റെ ഭാഗമായാണ് മണൽ നീക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ വിശദീകരിച്ചു.
മണൽ ഖനനത്തിനെതിരെ മൽസ്യത്തൊഴിലാളി സംഘടനകളും പരിസ്ഥിതി പ്രവർത്തകരും മാസങ്ങളായി സമരത്തിലാണ്. ദുരന്തനിവാരണ നിയമപ്രകാരം കലക്ടർ ഇറക്കിയ ഉത്തരവാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ ആണ് പ്രദേശത്ത് മണൽ ഖനനം നടത്തുന്നത്.
Also Read: പുനഃസംഘടനയിൽ പരാതിയുള്ളതായി അറിയില്ല, നേതാക്കളോട് സംസാരിക്കും: വി.ഡി.സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.