/indian-express-malayalam/media/media_files/uploads/2021/04/Kerala-High-Court-1.jpg)
കൊച്ചി: പോക്‌സോ കേസിലെ ഇരയായ പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിനു ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
ആറ് മാസം പിന്നിട്ട ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാനാണ് അനുമതി. 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ലന്നിരിക്കെ സവിശേഷ അധികാരം വിനിയോഗിച്ചാണ് കോടതിയുടെ ഉത്തരവ്.
നിയമത്തില്‍ കടിച്ചുതൂങ്ങുന്നില്ലെന്നും തീരുമാനം നീളുന്നതു പെണ്‍കുട്ടിയ്ക്കു ശാരീകവും മാനസികവുമായ ക്ലേശത്തിനു കാരണമാവുമെന്നും കോടതി വിലയിരുത്തി. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാണു കോടതിയുടെ ഉത്തരവ്.
ഗര്‍ഭഛിദ്രത്തിനു സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യമൊരുക്കാന്‍ ആശുപത്രി സൂപ്രണ്ടിനു കോടതി നിര്‍ദേശം നല്‍കി. കുഞ്ഞിനു ജീവനുണ്ടെങ്കില്‍ മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കണം.
കുഞ്ഞിനെ ഏറ്റെടുക്കാന്‍ പെണ്‍കുട്ടി തയാറാവുന്നില്ലെങ്കില്‍ ബാലനീതി നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.